ഒാടിച്ചുനോക്കാൻ വാങ്ങിയ കാറുമായി മഹാരാഷ്​ട്ര സ്വ​േദശി മുങ്ങിയതായി പരാതി

മനാമ: കാർ വാങ്ങാൻ എന്ന​പേരിൽ എത്തിയ മഹാരാഷ്​ട്ര സ്വദേശി ഒാടിക്കാൻ വാങ്ങിയശേഷം കാറുമായി മുങ്ങിയതായി പരാതി. ഇതുസംബന്​ധിച്ച്​ കാറി​​​െൻറ ഉടമസ്ഥരായ കൊല്ലം സ്വദേശിയും സുഹൃത്തും ഹൂറ പോലീസ്​ സ്​റ്റേഷനിൽ പരാതി നൽകി. ഗുദൈബിയ പെട്രോൾ സ്​റ്റേഷന്​ സമീപത്തായിരുന്നു സംഭവം. വിൽപ്പനക്കായി ബോർഡ്​ വച്ചിരുന്നത്​ കണ്ട്​ ഹിന്ദിക്കാരൻ ഫോണിലൂടെ കാർ കാണണമെന്ന്​ ആവശ്യപ്പെടുകയായിരുന്നുവത്രെ. ഇതുപ്രകാരം ഗുദൈബിയയിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാര​​നായ ത​​​െൻറ സുഹൃത്തി​​​െൻറ കൈവശം കാറി​​​െൻറ താക്കോൽ ഉണ്ടെന്നും അയ്യാളെ ബന്​ധപ്പെടാനും ഉടമ മറുപടി നൽകി.

കാർ ഒാടിച്ചുനോക്കണമെന്നുണ്ടെങ്കിൽ സി.പി.ആർ വാങ്ങിയശേഷം കാർ നൽകാനും കാർ ഉടമ സുഹൃത്തി​െന അറിയിച്ചിരുന്നു. എന്നാൽ ഹിന്ദിക്കാരൻ ത​​​െൻറ കൈവശം സി.പി.ആർ ഇല്ലെന്നും സാലറി സ്ലിപ്പ്​ ഉണ്ടെന്നും മറുപടി പറഞ്ഞതോടെ അത്​ വാങ്ങിവച്ചശേഷം കാർ നൽകാൻ ഉടമസ്ഥൻ അറിയിച്ചു. കാർ ഒാടിച്ചുനോക്കാൻ കൊണ്ടുപോയ ആൾ ഒരുമണിക്കൂറിന്​ ശേഷം ഉടമസ്ഥനെ വിളിച്ച്​ തനിക്ക്​ കാർ ഇഷ്​ടമായെന്നറിയിക്കുകയും തുടർന്ന്​ 3800 ദിനാറിന്​ വില ഉറപ്പിക്കുകയും ചെയ്​തു.

ഉടൻ അഡ്വാൻസുമായി എത്താമെന്ന്​ അറിയി​െച്ചങ്കിലും പിന്നീട്​ മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇയ്യാളെ കുറിച്ച്​ വിവരം ഇല്ലാതായതോടെ ഉടമസ്ഥർ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ കുറിച്ച്​ വ്യക്തമായ സൂചന ലഭിച്ചതായും ഇയ്യാളുടെ പേരിൽ നിരവധി കേസുകൾ ഉ​െണ്ടന്ന് വ്യക്തമായതായും കാർ ഉടമസ്ഥർ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു.

Tags:    
News Summary - car theft-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.