മനാമ: കാൻസർ കെയർ ഗ്രൂപ്പിെൻറ നേതൃത്വത്തിലുള്ള ആരോഗ്യ പരിശോധന ക്യാമ്പും ബോധവത്കരണ ക്ലാസുകളും ഇൗ മാസം 11ന് സനദിലെ ന്യൂ ഇന്ത്യൻ സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാലത്ത് 7.30 മുതൽ ഉച്ച 1.30വരെ നടക്കുന്ന പരിപാടിയിൽ വിദ്യാർഥികളും രക്ഷിതാക്കളും ഉൾപ്പെടെ 1000ത്തോളം പേർ പെങ്കടുക്കും.
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി മീര സിസോദിയ മുഖ്യാതിഥിയായി പെങ്കടുക്കുന്ന ഉദ്ഘാടന ചടങ്ങിൽ കിംസ് മെഡിക്കൽ സെൻറർ ചീഫ് മെഡിക്കൽ ഒാഫിസർ ഡോ. ഷെറീഫ് എം. സഹദുല്ല, അമേരിക്കൻ ബോൺസ് ആൻറ് ജോയിൻറ്സ് ക്ലിനിക് കൺസൾട്ടൻറ് റുമറ്റോളജിസ്റ്റ് ഡോ. സമീർ നുഹൈലി എന്നിവർ പെങ്കടുക്കും.
കാൻസർ ബോധവത്കരണ ക്ലാസിന് ഡോ. മറിയം ഫിദ നേതൃത്വം നൽകും. വിഷാദരോഗവും ആത്മഹത്യയും സംബന്ധിച്ച ക്ലാസ് ഡോ. ലൈല മാകി അബ്ദുൽ ഹുസൈൻ നയിക്കും.ഹൃദയാരോഗ്യം സംബന്ധിച്ച് ഹൗറ എസ്. ഖലീൽ ഇബ്രാഹിം, ഹൃദയാഘാതം വന്നാൽ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മുഹമ്മദ് മഹ്ഫൂദ്, സ്ത്രീ രോഗങ്ങൾ സംബന്ധിച്ച് ഡോ.ഗീതിക കൽറ എന്നിവർ സംസാരിക്കും. ബഹ്റൈൻ കാൻസർ കെയർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ്പ് സ്കൂളുകളിലും കോളജുകളിലും ക്ലബുകളിലും മറ്റും നടത്തി വരുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നതെന്ന് പ്രസിഡൻറ് ഡോ.പി.വി.ചെറിയാൻ പറഞ്ഞു. ന്യൂ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ജാൻ തോമസ്, വി.കെ. സാമുവൽ, ‘നീൽസൺ’ ഒാപറേഷൻ മാനേജർ ഉസാമ അബ്ദീൻ, കെ.ടി.സലീം, സുധീർ തിരുനിലത്ത്, ജോർജ് കെ.മാത്യു എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.