യു.കെ ആസ്ഥാനമായ േഗ്ലാബൽ പാർട്ണേഴ്സ് ഗവേണൻസുമായി സഹകരിച്ച് ശൂറ കൗൺസിൽ സെക്രട്ടേറിയറ്റ് ജനറൽ സംഘടിപ്പിച്ച വെർച്വൽ പാർലമെൻററി യോഗത്തിൽ നിന്ന്
മനാമ: ബഹ്റൈനും യു.കെയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്ന നിരന്തര ശ്രമങ്ങൾക്ക് ശൂറ കൗൺസിലിെൻറ പ്രഥമ ഡെപ്യൂട്ടി ചെയർമാൻ ജമാൽ മുഹമ്മദ് ഫക്രൂ ആഹ്വാനം ചെയ്തു.
വൈദഗ്ധ്യവും അനുഭവങ്ങളും കൈമാറുന്നതിലൂടെയും ഉഭയകക്ഷി ബന്ധത്തിെൻറ പുതിയ മേഖലകൾ തുറക്കുന്നതിലൂടെയും കോവിഡ് മഹാമാരിയുടെ സവിശേഷ സാഹചര്യത്തിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്ന സാധ്യതകൾ ചർച്ച ചെയ്യുന്നതിലൂടെയും ഇത് സാധ്യമാക്കാമെന്നും അദ്ദേഹം പറഞ്ഞു.
'ബഹ്റൈനും ലോകവും - കോവിഡ് വ്യാപനത്തിനുശേഷം സാമ്പത്തികവും രാഷ്ട്രീയവുമായ രംഗത്തെ അവലോകനം' എന്ന വിഷയത്തിൽ യു.കെ ആസ്ഥാനമായ േഗ്ലാബൽ പാർട്ണേഴ്സ് ഗവേണൻസുമായി സഹകരിച്ച് ശൂറ കൗൺസിൽ സെക്രട്ടേറിയറ്റ് ജനറൽ സംഘടിപ്പിച്ച വെർച്വൽ പാർലമെൻററി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശൂറ കൗൺസിൽ അംഗങ്ങൾ, യു.കെ ഹൗസ് ഓഫ് ലോർഡ്സ് അംഗവും ഗ്ലോബൽ പാർട്ണേഴ്സ് ഗവേണൻസ് ഉപദേഷ്ടാവുമായ ലോർഡ് ജെറമി പർവിസ്, ബഹ്റൈൻ വിദേശകാര്യ മന്ത്രാലയത്തിലെ നയതന്ത്രജ്ഞർ എന്നിവർ ഓൺലൈൻ ഫോറത്തിൽ പങ്കെടുത്തു. മുൻ ബ്രിട്ടീഷ് വിദേശകാര്യ സഹമന്ത്രി അലിസ്റ്റർ ബർട്ട് മോഡറേറ്ററായിരുന്നു.
ശൂറ കൗൺസിലും യു.കെ പാർലമെൻറും തമ്മിലുള്ള സഹകരണവും ഏകോപനവും മുന്നോട്ടു കൊണ്ടുപോകുന്നതിൽ കൂടിക്കാഴ്ചയുടെ പ്രാധാന്യം ജമാൽ മുഹമ്മദ് ഫക്രൂ ഉൗന്നിപ്പറഞ്ഞു. ബ്രിട്ടനുമായുള്ള ദീർഘകാല ബന്ധത്തെ ബഹ്റൈൻ വിലമതിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.