മനാമ: ബഹ്റൈനിലെ പൊതുഗതാഗത മേഖലയിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായതായി ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് അൽ ഖലീഫ പാർലമെന്റിനെ അറിയിച്ചു. മന്ത്രാലയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നാണിതെന്നും ഇതിനായുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. മെട്രോ ശൃംഖല എല്ലാ ഗവർണറേറ്റുകളിലേക്കും വ്യാപിപ്പിക്കുന്നത് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറക്കാനും തിരക്കേറിയ ഇടങ്ങളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും സഹായിക്കുമെന്ന് അവർ പറഞ്ഞു.
നിലവിൽ സ്റ്റേഷനുകൾ നിർമിക്കുന്നതിനായുള്ള സ്ഥലങ്ങൾ നിശ്ചയിക്കുന്നതിലും പ്രധാന വാണിജ്യ-താമസ മേഖലകളെ ബന്ധിപ്പിക്കുന്നതിനുമുള്ള അവസാനവട്ട പ്രവർത്തനങ്ങളിലാണ് മന്ത്രാലയം. ഇതിനായി ഭവന മന്ത്രാലയവുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും സ്റ്റേഷനുകളിലേക്ക് യാത്രക്കാരെ എത്തിക്കാൻ ഫീഡർ ബസ് സർവിസുകൾ ശക്തിപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കൽ, നിലവിലുള്ള മറ്റ് സേവന പൈപ്പുകളും ലൈനുകളും മാറ്റിസ്ഥാപിക്കൽ തുടങ്ങിയ നടപടികളും പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.