ഫ്രണ്ട്സ് ഓഫ് ട്യൂബ്ലി വാക്ക്‌വേ ഇഫ്താർ വിരുന്ന്
മനാമ: ഫ്രണ്ട്സ് ഓഫ് ട്യൂബ്ലി വാക്ക്‌വേ മനാമയിലെ കെസിറ്റി ഹാളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. പ്രസിഡന്റ് ഷംസ് വി.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഷഫീർ സ്വാഗതം പറഞ്ഞു. മുഖ്യ ഉപദേശക സമിതി അംഗം സലിം തയ്യിൽ റമദാൻ സന്ദേശം നൽകി.
ട്രഷറർ ഷബീർ, എന്റർടൈൻമെന്‍റ് സെക്രട്ടറി ജോഫി, സമിതി അംഗം മുസ്തഫ, ഹമീദ് എന്നിവർ ആശംസകൾ അറിയിച്ചു. ജോയിന്റ് സെക്രട്ടറി ഫിറോസ്, രതീഷ്, നിഷാദ്, ഷിഹാബ്, ജലീൽ, സന്ദീപ്, മനു, മനോജ്, ശാഹുൽ, നസീം, ശ്രീജയ്, യാസർ, സലിം ബാവ, സലിം അമ്പലായി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സമിതി അംഗം ശ്രീജിത്തിന്‍റെ നന്ദിപ്രസംഗത്തോടെ പരിപാടി സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.