പ്രതീകാത്മക ചിത്രം
മനാമ: വിദേശികളെ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിക്കുകയും മനുഷ്യക്കടത്തിന് ഇരയാക്കുകയും ചെയ്ത കേസിൽ രണ്ട് പ്രതികൾക്ക് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷിക്കപ്പെട്ടവരുടെ പേരുവിവരങ്ങളോ ദേശീയതയോ പുറത്തുവിട്ടിട്ടില്ല. തടവ് ശിക്ഷയ്ക്ക് പുറമെ, പ്രതികൾ ഓരോരുത്തരും 2,000 ദീനാർ വീതം പിഴയടക്കാനും കോടതി ഉത്തരവിട്ടു. കൂടാതെ, ഇരകളെ അവരുടെ സ്വദേശത്തേക്ക് തിരികെ അയക്കുന്നതിനുള്ള മുഴുവൻ ചെലവും പ്രതികൾ തന്നെ വഹിക്കണം.
നല്ല ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതികൾ രണ്ട് പേരെ ബഹ്‌റൈനിലെത്തിച്ചത്. ഇവിടെ എത്തിയതിന് പിന്നാലെ ഇരകളെ ഒരു ഫ്ലാറ്റിൽ പൂട്ടിയിടുകയായിരുന്നു.
തുടർന്ന് ഇവരെ ഭീഷണിപ്പെടുത്തി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നിർബന്ധിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.