ചെറിയ മാറ്റങ്ങൾ, വലിയ നേട്ടങ്ങൾ


വിജയത്തിലേക്കുള്ള ശീലങ്ങളുടെ ശക്തി

ഹർഷ ശ്രീഹരി

നമ്മളിൽ പലർക്കും വലിയ സ്വപ്നങ്ങളുണ്ട്. നല്ല ആരോഗ്യവും മികച്ച കരിയറും സാമ്പത്തിക സ്ഥിരതയും സന്തോഷമുള്ള ജീവിതവുമെല്ലാം എല്ലാവരും ആഗ്രഹിക്കുന്നതാണ്. എന്നാൽ ഈ ആഗ്രഹങ്ങൾ പലപ്പോഴും സ്വപ്നങ്ങളായി തന്നെ തുടരുന്നത് എന്തുകൊണ്ടാണ്? കാരണം, നമ്മൾ വലിയ മാറ്റങ്ങൾ ഒരുമിച്ച് വരുത്താൻ ശ്രമിക്കുന്നു. അത് ദീർഘകാലം നിലനിർത്താൻ സാധിക്കാറില്ല. യഥാർത്ഥത്തിൽ, വലിയ നേട്ടങ്ങൾക്ക് പിന്നിൽ ചെറുതായെങ്കിലും സ്ഥിരമായ മാറ്റങ്ങളാണ്. ചെറിയ ശീലങ്ങൾ എങ്ങനെ വലിയ ഫലങ്ങൾ സൃഷ്ടിക്കുന്നു?.

ഒരു ദിവസം 1 ശതമാനം മെച്ചപ്പെടുന്നത് ചെറിയ കാര്യമെന്ന് തോന്നാം. എന്നാൽ ഒരു വർഷം കഴിഞ്ഞാൽ അത് ജീവിതം തന്നെ മാറ്റിമറിക്കുന്ന വളർച്ചയായി മാറും. വിജയിച്ച ആളുകളുടെ ജീവിതം നോക്കിയാൽ, അവരൊരിക്കലും ഒരേ ദിവസം കൊണ്ട് എല്ലാം നേടിയെടുത്തിട്ടില്ല. അവർ ചെയ്തത് ദിവസേന ആവർത്തിക്കുന്ന ചെറിയ ശീലങ്ങൾ ആണ്.

ഉദാഹരണമായി ആരോഗ്യകാര്യമെടുത്താൽ, ഒരു വ്യക്തി ദിവസേന ഒരു മണിക്കൂർ ജിം പോകണമെന്ന് തീരുമാനിച്ചാൽ, ആദ്യ ആഴ്ചയിൽ തന്നെ മടുത്തേക്കാം. പക്ഷേ, ദിവസേന 10 മിനിറ്റ് നടക്കുക എന്ന ചെറിയ ശീലം തുടങ്ങി എങ്കിൽ, അത് പതിയെ 20 മിനിറ്റായും പിന്നീട് ആരോഗ്യകരമായ ജീവിതശൈലിയായും മാറും. ഇനി നമ്മുടെ വ്യക്തിത്വ വികസനമോ ജോലിപരമായ കഴിവ് വർധിപ്പിക്കുന്നതോ ആയ കാര്യമെടുത്താൽ, ദിവസേന 10 മിനിറ്റ്

ഒരു പുസ്തകത്തിന്‍റെ രണ്ട് പേജ് വായിക്കനോ, ഒരു ഓൺലൈൻ വീഡിയോയിലൂടെ അറിവ് നേടാനോ, അല്ലെങ്കിൽ ഒരു പുതിയ കഴിവ് പരിശീലിക്കാനോ മാറ്റി വച്ചാൽ, ഈ ചെറിയ ശീലം ഒരു വർഷത്തിനുള്ളിൽ ആത്മവിശ്വാസവും സ്വയംപര്യാപ്തതയും സൃഷ്ടിക്കും. സാമ്പത്തിക വളർച്ചയ്ക്ക് വേണ്ടി വലിയ സംഖ്യ ഒരുമിച്ച് സംരക്ഷിക്കാൻ സാധിക്കാത്തവർക്ക് പോലും ചെറിയൊരു തുക കൃത്യമായ ഇടവേളകളിലൂടെ മാറ്റിവെക്കുക എന്ന ശീലം വലിയ സാമ്പത്തിക സുരക്ഷ ഒരുക്കുന്നു.

ചെറിയ മാറ്റങ്ങൾ നടപ്പിലാക്കാൻ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

1. ലക്ഷ്യം വ്യക്തമായി നിർവചിക്കുക

ഉദാഹരണമായി “നന്നാകണം” എന്നതിനു പകരം “ദിവസം 15 മിനിറ്റ് പഠിക്കും” എന്ന് പറയുമ്പോൾ ചെയ്യുന്ന കാര്യത്തിൽ വ്യക്തത വരും.

2. വളരെ ലളിതമായ തുടക്കം, മുടങ്ങിപ്പോകാത്തത്ര ചെറിയ തുടക്കം പരിശീലിക്കണം പുതിയ ശീലങ്ങൾ തുടങ്ങുമ്പോൾ.

3. തുടർച്ചയ്ക്ക് മുൻഗണന. ഒരു ദിവസം വിട്ടുപോയാൽ പ്രശ്നമില്ല, അടുത്ത ദിവസം വീണ്ടും തുടക്കം കുറിക്കുക.

4. ദിനചര്യയുമായി ശീലങ്ങളെ ബന്ധിപ്പിക്കുക: നിങ്ങൾ പതിവായ ചെയുന്ന കാര്യത്തെ പിന്തുടർന്ന് കൊണ്ട് പുതിയ ശീലങ്ങൾ തുടങ്ങുക . "രാവിലെ ചായയ്ക്കുശേഷം വായന", "ഉറങ്ങുന്നതിന് മുമ്പ് റിവിഷൻ".അങ്ങനെ ..

5. സ്വയം അംഗീകരിക്കുക, നമ്മൾ പറയുന്ന ചെറിയ കാര്യങ്ങൾ ആണെങ്കിലും അത് നടപ്പിലാക്കുക . ഉദാഹരണമായി നാളെ 10 മണിക്ക് ഒരാളെ വിളിക്കും എന്ന് പറഞ്ഞതാണെങ്കിൽ അത് മറന്നു പോകാതെ ചെയ്‌യുക.

ചെറിയ പുരോഗതികളും വലിയ ആത്മവിശ്വാസം നൽകും.

വിജയം ഒരു അപ്രതീക്ഷിത സംഭവമല്ല. അത് ദിവസേന നമ്മൾ സ്വീകരിക്കുന്ന ചെറിയ തീരുമാനങ്ങളുടെ ഫലമാണ്. ഇന്ന് ഒരു ചെറിയ നല്ല ശീലം തുടങ്ങുക.

അത് നാളെ നിങ്ങളുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും യാഥാർത്ഥ്യമാക്കും. ചെറിയ മാറ്റങ്ങൾ ഇന്ന്, വലിയ നേട്ടങ്ങൾ നാളെ.

Tags:    
News Summary - Small changes, big gains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.