മനാമ: ബഹ്റൈന്‍ യൂനിവേഴ്സിറ്റിയുമായി സഹകരണം ശക്തമാക്കുമെന്ന് ബ്രിട്ടീഷ് ഹയര്‍ എജൂക്കേഷന്‍ അക്കാദമി സ്പെഷലിസ്റ്റ് കാതറീന്‍ ഹാരിസണ്‍ ഗ്രീഫര്‍ വ്യക്തമാക്കി. പ്രാദേശിക യൂനിവേഴ്സിറ്റി പ്രതിനിധികള്‍ക്ക് ബഹ്റൈന്‍ യൂനിവേഴ്സിറ്റിയെക്കുറിച്ച് പരിചയപ്പെടുത്താന്‍ നടത്തിയ പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ബഹ്റൈന്‍ യൂനിവേഴ്സിറ്റിയിലെ 132 അധ്യാപകര്‍ക്ക് ബ്രിട്ടീഷ് ഫെല്ളോഷിപ്പ് ലഭിച്ചത് വലിയ നേട്ടമാണ്. ബ്രിട്ടനിലെ യോര്‍ക്ലാന്‍റ് ജോണ്‍ യൂനിവേഴ്സിറ്റി നല്‍കിയ പരിശീലന പരിപാടിയിലും യൂനിവേഴ്സിറ്റി അധ്യാപകര്‍ പങ്കെടുത്തിരുന്നു.
മേഖലയിലെ വിദ്യാഭ്യാസ പങ്കാളിയായി ബഹ്റൈന്‍ യൂനിവേഴ്സിറ്റിയെ മാറ്റാവുന്ന അവസ്ഥയിലാണ് പുരോഗതിയെന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രൊഫഷനല്‍ പരിശീലന പദ്ധതികള്‍ നടപ്പാക്കുന്നതിന് ബഹ്റൈന്‍ യൂനിവേഴ്സിറ്റിക്ക് കഴിയും. ബ്രിട്ടീഷ് ഹയര്‍ എജുക്കേഷന്‍ അക്കാദമിയുമായി സഹകരണം ശക്തിപ്പെടുത്താനുള്ള തീരുമാനം ഏറെ സന്തോഷകരമാണെന്ന് ബഹ്റൈന്‍ യൂനിവേഴ്സിറ്റി മേധാവി ഡോ. രിയാദ് യൂസുഫ് ഹംസ വ്യക്തമാക്കി. ബഹ്റൈനിലെ ബ്രിട്ടീഷ് അംബാസഡര്‍ സൈമണ്‍ മാര്‍ട്ടിനും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.