Posted On
date_range Updated On
date_range സ്തനാർബുദ നിർണയ പരിശോധനയും മെഡിക്കൽ ക്യാമ്പും നാളെ
മനാമ: ബഹ്റൈൻ പ്രതിഭ റിഫ മേഖല വനിതവേദിയുടെ നേതൃത്വത്തിൽ സ്തനാർബുദ നിർണയ പരിശോധനയും മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു. റിഫ അൽ ഹിലാൽ ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെ എട്ടുമുതലാണ് പരിശോധന.
രാവിലെ ഒമ്പതിന് ബോധവത്കരണ ക്ലാസ് അൽ ഹിലാൽ ഹോസ്പിറ്റലിലെ ഡോ. ആയിഷയുടെ നേതൃത്വത്തിൽ നടക്കും. സൗജന്യ രക്തപരിശോധനയും നടത്തുന്നുണ്ട്. പ്രതിഭ ജീവകാരുണ്യ പ്രവർത്തന വിഭാഗമായ ഹെൽപ് ലൈനിന്റെ സഹകരണത്തോടെയാണ് റിഫ മേഖല പരിപാടി നടത്തുക. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടുക- 33268171, 36816916, 33281107.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.