Posted On
date_range Updated On
date_range സ്തനാർബുദ ബോധവത്കരണ ക്ലാസും സൗജന്യ പരിശോധനയും 27ന്
മനാമ: ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ’ വനിത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ബ്രെസ്റ്റ് കാൻസർ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി ഷിഫ അൽജസീറ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 27ന് രാവിലെ 10 ന് മനാമ ഷിഫ അൽജസീറ ഹോസ്പിറ്റലിൽ വെച്ച് വനിതകൾക്കായി ബോധവത്കരണ ക്ലാസും സൗജന്യ ടെസ്റ്റുകളും പരിശോധനകളുമടങ്ങിയ ക്യാമ്പും നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ 3610 2585 / 3537 2012 / 3303 3431 എന്നീ നമ്പറുകളിൽ വിളിച്ചു രജിസ്റ്റർ ചെയ്യണമെന്ന് പവിഴദ്വീപിലെ കോഴിക്കോട്ടുകാർ വനിത വിഭാഗം ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.