സൗഹൃദ മത്സരത്തിൽ പങ്കെടുത്തവർ
മനാമ: ബഹ്‌റൈനിൽ നടന്ന ബ്രസീൽ-അർജന്റീന ആരാധകരുടെ ഫാൻസ് മാച്ച് സമാപിച്ചു. 10ഒ ക്ലോക്ക് വാരിയേഴ്സ് എഫ്.സി സംഘടിപ്പിച്ച മത്സരത്തിൽ 4-3 എന്ന സ്‌കോറിന് അർജന്റീന ആരാധകർ വിജയം നേടി. കമീസിലെ എസി മിലാൻ ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ അർജന്റീനയ്ക്ക് വേണ്ടി സജീഷ് ആർ.പി, മുജീബ് റഹ്മാൻ, അൻസാർ താഴ, അനന്തകൃഷ്ണ എന്നിവർ ഗോളുകൾ നേടി.
ബ്രസീലിനായി ജിതിൻ, അർജുൻ, ഷഹീൻ എന്നിവരും ഗോൾ കണ്ടെത്തി. മത്സരത്തിലെ മികച്ച കളിക്കാരനായി ദീക്ഷിത് കൃഷ്ണയെ തിരഞ്ഞെടുത്തു. ആരാധകർ തമ്മിലുള്ള സൗഹൃദം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ കായിക പരിപാടി വൻ വിജയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.