ബഹ്റൈൻ പ്രതിഭ ഹെൽപ് ലൈനിന്റെയും പ്രതിഭ മനാമ, മുഹറഖ് മേഖലകളുടേയും
ആഭിമുഖ്യത്തിൽ കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ നടന്ന രക്തദാന ക്യാമ്പ്
മനാമ: ബഹ്റൈൻ പ്രതിഭ ഹെൽപ് ലൈനിന്റെയും പ്രതിഭ മനാമ, മുഹറഖ് മേഖലകളുടെയും ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ നടന്നു. പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി ഉദ്ഘാടനം നിർവഹിച്ചു. പ്രതിഭ പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടാൻ സംസാരിച്ചു.
പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത്, ലോക കേരളസഭ അംഗങ്ങളും പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങളുമായ സി.വി. നാരായണൻ, സുബൈർ കണ്ണൂർ എന്നിവർ സന്നിഹിതരായിരുന്നു. ബ്ലഡ് ബാങ്ക് ഇൻ ചാർജ് സിസ്റ്റർ നൂഫ്, പ്രതിഭ മേഖല നേതാക്കളായ എൻ.കെ. അശോകൻ, അനീഷ് കരിവെള്ളൂർ, ശശി ഉദിനൂർ, കെ.പി. അനിൽകുമാർ, ഹെൽപ് ലൈൻ കൺവീനർ നൗഷാദ് പൂനൂർ എന്നിവർ നേതൃത്വം നൽകി.
75 വളന്റിയർമാർ രക്തദാനം നടത്തി. ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി പ്രതിഭ ഹെൽപ് ലൈൻ ഇത്തരം രക്തദാന ക്യാമ്പുകൾ ബഹ്റൈന്റെ വിവിധ ഹോസ്പിറ്റലുകളിൽ നടത്തുന്നുണ്ടെന്നും ഈ വരുന്ന റമദാൻ മാസം മുഴുവൻ കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് ദിവസം പതിനഞ്ചിൽ കുറയാത്ത രക്തദാനം നടത്തുമെന്നും ജനൽ സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.