Posted On
date_range Updated On
date_range ബി.കെ.എസ് സെവൻ എ സൈഡ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈൻ കേരളീയസമാജം ഇൻഡോർ ഗെയിംസ് വിഭാഗം ഇന്ത്യൻ പ്രവാസി ക്ലബ്ബുകളെ പങ്കെടുപ്പിച്ചു കൊണ്ട് സെവൻ എ സൈഡ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. സമാജം ഫ്ളഡ് ലൈറ്റ് ഗ്രൗണ്ടിനൽ നടന്ന മത്സരത്തിൽ നാല് ഗ്രൂപ്പുകളിലായി ഇരുപത് ടീമുകൾ പങ്കെടുത്തു.
ഏപ്രിൽ 19 ഞായറാഴ്ച നടന്ന മത്സരത്തിൽ ഷഹീൻ ഗ്രൂപ്പ് ടീം വിജയിക്കുള്ള ട്രോഫിയും സ്പാർട്ടൻസ് ടീം റണ്ണർഅപ്പ് ട്രോഫിയും കരസ്ഥമാക്കി. ട്രോഫികളും മെമന്റോകളും സമാജം അസി.സെക്രട്ടറി, ഇൻഡോർ ഗെയിം സെക്രട്ടറി, മെമ്പർഷിപ് സെക്രട്ടറി, ലൈബ്രേറിയൻ എന്നിവരുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. ചടങ്ങിൽ ടൂർണമെന്റ് കൺവീനർ രാജേഷ് കോടോത്ത് നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.