മനാമ: ബി.എഫ്.സി^കെ.സി.എ. ഇന്ത്യൻ ടാലൻറ് സ്കാൻ നവംബർ എട്ടിന് തുടക്കം കുറിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിനുവേണ്ടിയുള്ള വിവിധ പ്രായത്തിലുള്ള കുട്ടികളെ നാല് ഗ്രൂപ്പുകളാക്കിയാണ് മത്സരം. 2013 സെപ്തംബർ 30 നും 2010 ഒക്ടോബർ ഒന്നിനും ഇടക്ക് ജനിച്ചവർ ഗ്രൂപ്പ് ഒന്നിലാണുള്ളത്. 2007 ഒക്ടോബർ ഒന്നിനും 2010 സെപ്തംബർ 30 നും ഇടയിൽ ജനിച്ചവർ ഗ്രൂപ്പ് രണ്ടിൽ. 2004 ഒക്ടോബർ ഒന്നിനും 2007 സെപ്തംബർ 30 നും ഇടയിൽ ജനിച്ചവർ ഗ്രൂപ്പ് മൂന്നിൽ. 2000 ഒക്ടോബർ ഒന്നിനും 2004 സെപ്തംബർ 30 നും ഇടയിൽ ജനിച്ചവർ ഗ്രൂപ്പ് നാലിൽ. 144 വ്യക്തിഗത ഇനങ്ങളും ആറ് ഗ്രൂപ്പ് പരിപാടികളും ഉൾപ്പെടെ 150 ഇനങ്ങളാണുള്ളത്. ഒരാൾക്ക് എട്ടിനങ്ങളിലാണ് പെങ്കടുക്കാൻ കഴിയുക. ഒക്ടോബർ 25 വരെയാണ് മത്സരങ്ങളിലേക്കുള്ള എൻട്രികൾ സ്വീകരിക്കുക. നവംബർ രണ്ടിന് മത്സരാർഥികളുടെ പട്ടിക പ്രസിദ്ധീകരിക്കും. ഗ്രാൻറ് ഫിനാലെ ജനുവരിയിൽ നടക്കുമെന്നും സംഘാടകർ അറിയിച്ചു. വാർത്തസേമ്മളനത്തിൽ കെ.സി.എ ആക്ടിങ് പ്രസിഡൻറ് നിത്യൻ തോമസ്, ജനറൽ സെക്രട്ടറി വർഗീസ് ജോസഫ്, ടൈറ്റിൽ സ്പോൺസർ ബി.എഫ്.സി ജനറൽ മാനേജർ പാൻസിലി വർക്കി, സ്പോൺസർഷിപ്പ് കൺവീനർ പി.പി ചാക്കുണ്ണി, കോർ വർക്കിങ് ഗ്രൂപ്പ് ചെയർമാൻ വർഗീസ് കാരക്കൽ, ജനറൽ കൺവീനർ ലിയോ ജോസഫ്, അസി.ജനറൽ സെക്രട്ടറി ബൈജു എബ്രഹാം എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.