Posted On
date_range Updated On
date_range ബിയോൺ മണി അന്താരാഷ്ട്ര പണമിടപാടുകൾ പുനരാരംഭിച്ചു
മനാമ: അന്താരാഷ്ട്ര പണമിടപാടുകൾ പുനരാരംഭിച്ച് പ്രമുഖ മണി ട്രാൻസ്ഫർ ആപ്പായ ബിയോൺ മണി. സാങ്കേതിക തടസ്സങ്ങൾ മൂലം താൽക്കാലികമായി നിർത്തിവെച്ചിരുന്ന സേവനമാണ് ഇപ്പോൾ വീണ്ടും ലഭ്യമായിരിക്കുന്നത്.
സേവനം തടസ്സപ്പെട്ട കാലയളവിൽ റദ്ദാവുകയോ നിരസിക്കുകയോ ചെയ്ത ഇടപാടുകളുടെ തുക ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് തിരികെ നൽകുമെന്ന് കമ്പനി അറിയിച്ചു. നിലവിൽ അന്താരാഷ്ട്ര പണമയക്കലിനായി ബിയോൺ മണി വാലറ്റ് മാത്രമേ പേയ്‌മെന്റ് രീതിയായി ഉപയോഗിക്കാൻ സാധിക്കൂ.
ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള പണമയക്കൽ സേവനം ഉടൻ തന്നെ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ കമ്പനി ഖേദം പ്രകടിപ്പിക്കുകയും സഹകരണത്തിന് നന്ദി അറിയിക്കുകയും ചെയ്തു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഈ സേവനം വലിയ ആശ്വാസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.