ബി.ഡി.കെ വിനോദ് ഭാസ്കരൻ മെമ്മോറിയൽ അവാർഡ് ഡോ. സന്ധുവിന്

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) സ്ഥാപകൻ വിനോദ് ഭാസ്കർ ന്റെ സ്മരണ നിലനിർത്താൻ ബി.ഡി.കെ ബഹ്‌റൈൻ ചാപ്റ്റർ ഏർപ്പെടുത്തിയ അവാർഡിന് പ്രമുഖ സാമൂഹിക പ്രവർത്തകയും ഏറെക്കാലമായി ആതുര ചികിത്സാ രംഗത്ത് സേവനം അനുഷ്ഠിക്കുകയും ചെയ്യുന്ന ഡോ. അമർജിത്ത് കൗർ സന്ധുവിനെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു. ജൂലൈ 17 വെള്ളിയാഴ്ച വൈകീട്ട് ബി.ഡി.കെ ബഹ്‌റൈനും കിംസ് ഹെൽത്ത് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന മെഡിക്കൽ പ്രോഗ്രാമിൽ വെച്ച് പ്രസ്തുത അവാർഡ് ഡോ. സന്ധുവിന് കൈമാറും. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയിൽ ആരോഗ്യരംഗത്തെയും സാമൂഹിക മേഖലയിലേയും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.

അന്നേ ദിവസം ലൈഫ് സ്റ്റൈൽ ഡിസീസ് വിഷയത്തിൽ കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ഇന്റെർണൽ മെഡിസിൻ ഡോ. ശ്യാം ശരത്തിന്റെ ബോധവൽക്കരണ ക്ലാസും തുടർന്ന് ഡോക്ടറുമായി സംവദിക്കാനുള്ള അവസരം എന്നിവയും ഉണ്ടായിരിക്കും. ബി.ഡി.കെ അംഗങ്ങൾ, സാമൂഹിക സംഘടന പ്രതിനിധികൾ, ബ്ലഡ് ഡൊണേഷൻ രംഗത്ത് തല്പരരായവർ എന്നിവരെയെല്ലാം ഉമ്മുൽഹസം കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ ഒമ്പതാമത്തെ നിലയിലുള്ള ഓഡിറ്റോറിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ബി.ഡി.കെ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33750999, 39125828, 35115998 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Tags:    
News Summary - B.D.K. Vinod Bhaskaran Memorial Award for Dr. Sandhu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.