ബി.ഡി.കെ-സെന്‍റ് പോൾസ്‌ മാർത്തോമ യുവജനസഖ്യം സംഘടിപ്പിച്ച രക്തദാന ക്യാമ്പ്

ബി.ഡി.കെ-സെന്‍റ് പോൾസ്‌ മാർത്തോമ യുവജനസഖ്യം രക്തദാന ക്യാമ്പ്

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്ററും, സെന് പോൾസ്‌ മാർത്തോമ്മാ യുവജനസഖ്യവും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ 60 ലധികം പേർ രക്തം നൽകി.

സെന്‍റ് പോൾസ്‌ മാർത്തോമ്മാ യുവജനസഖ്യം പ്രസിഡന്‍റ് റവ. അനീഷ് സാമുവൽ ജോൺന്‍റെ അധ്യക്ഷതയിൽ ചേർന്ന ഔദ്യോഗിക ചടങ്ങിൽ പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ഹെഡ് സുധീർ തിരുനിലത്ത് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ബി.ഡി.കെ ബഹ്‌റൈൻ പ്രസിഡന്‍റ് റോജി ജോൺ സ്വാഗതവും ജനറൽ സെക്രട്ടറി ജിബിൻ ജോയ് നന്ദിയും രേഖപ്പെടുത്തി. സെന്‍റ് പോൾസ്‌ മാർത്തോമ്മാ യുവജനസഖ്യം സെക്രട്ടറി ലിറ്റിൻ എലിസബത്ത് ആശംസയർപ്പിച്ചു സംസാരിച്ചു. വൈസ് പ്രസിഡന്‍റ് എബിൻ മാത്യു ഉമ്മൻ, കൺവീനർ പ്രിൻസ് തോമസ്, ബി.ഡി.കെ ബഹ്‌റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രേഷ്മ ഗിരീഷ്, ഗിരീഷ് കെ.വി, സാബു അഗസ്റ്റിൻ, അസീസ് പള്ളം, സെന്തിൽ കുമാർ, സുനിൽ മനവളപ്പിൽ, അബ്ദുൽ നാഫി, ഫാത്തിമ സഹല, സലീന റാഫി, വിനീത വിജയ്, സുജേഷ്, ശ്രീജ ശ്രീധർ, രാജേഷ് പന്മല,

മെമ്പർ സബീല എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Tags:    
News Summary - BDK-St. Paul's Marthoma Youth Alliance Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.