മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്റർ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് സൽമാനിയ മെഡിക്കൽ കോംപ്ലക്സ്, കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ബ്ലഡ് ബാങ്കുകളിൽ ഒരേസമയം മെഗാ രക്തദാന ക്യാമ്പുകൾ നടത്തി. ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ബി.ഡി.കെ ചെയർമാൻ കെ.ടി. സലിമിെൻറ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സുധീർ തിരുനിലത്ത്, പ്രദീപ് പുറവങ്കര, നാസർ മഞ്ചേരി, നജീബ് കടലായി, മനോജ് വടകര, അൻവർ കണ്ണൂർ എന്നിവർ സംസാരിച്ചു. കിങ് ഹമദ് ഹോസ്പിറ്റൽ രക്തബാങ്കിനുള്ള മെമെേൻറാ ഇന്ത്യൻ ക്ലബ് പ്രസിഡൻറ് കെ.എം. ചെറിയാൻ കൈമാറി. 'രക്തവാഹിനി' എന്ന പേരിൽ രണ്ട് ബസുകൾ ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽനിന്നും രക്തദാതാക്കളെ എത്തിക്കുന്നതിന് ഒരുക്കിയിരുന്നു.
ഫ്രാൻസിസ് കൈതാരത്ത്, അസ്രി ലേബർ യൂനിയൻ ചെയർമാൻ അബ്ദുല്ല ഹസൻ അൽമാഷേ എന്നിവർ വാഹനങ്ങളുടെ ഫ്ലാഗ് ഒാഫ് കർമം നിർവഹിച്ചു. പ്രസിഡൻറ് ഗംഗൻ തൃക്കരിപ്പൂർ സ്വാഗതവും ജനറൽ സെക്രട്ടറി റോജി ജോൺ നന്ദിയും പറഞ്ഞു. ഇരുന്നൂറോളം പേര് രക്തം ദാനം നൽകിയ ക്യാമ്പുകൾക്ക് ട്രഷറർ ഫിലിപ്പ്, ചീഫ് കോഒാഡിനേറ്റർ സുരേഷ് പുത്തൻവിളയിൽ, വൈസ് പ്രസിഡൻറുമാരായ മിഥുൻ, സിജോ ജോസ്, സെക്രട്ടറി രമ്യ ഗിരീഷ്, അശ്വിൻ, ലേഡീസ് വിങ് കൺവീനർ ശ്രീജ ശ്രീധരൻ, രേഷ്മ ഗിരീഷ്, ക്യാമ്പ് കോഒാഡിനേറ്റർ സാബു അഗസ്റ്റിൻ, രാജേഷ് പന്മന, ജിബിൻ ജോയി, മറ്റു എക്സിക്യൂട്ടിവ് അംഗങ്ങളായ ഗിരീഷ് കെ.വി, അസീസ് പള്ളം, സുനിൽ, എബി, സലീന റാഫി, ഗിരീഷ് പിള്ള, വിനീത വിജയൻ, ഗ്രൂപ്പ് അംഗങ്ങളായ പ്രബീഷ്, ഷമ്രു, ഫാത്തിമ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.