ബി.ഡി.കെ ബഹ്റൈൻ ചാപ്റ്റർ കിംസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പ്
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്റർ കിംസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് അധികൃതർ ഉമ്മുൽഹസം കിംസ് ഹോസ്പിറ്റൽ ഹാളിൽവെച്ച് 70ഓളം പേരുടെ രക്തം ശേഖരിച്ചു. ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ബി.ഡി.കെ ബഹ്റൈൻ രക്ഷാധികാരി ഡോ. പി.വി. ചെറിയാൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ കെ.ടി. സലിം സ്വാഗതവും കിംസ് ബഹ്റൈൻ അസി. മാനേജർ അനുഷ സൂര്യജിത്ത് നന്ദിയും പറഞ്ഞു.
ബി.ഡി.കെ പ്രസിഡന്റ് ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ, ട്രഷറർ ഫിലിപ് വർഗീസ്, ക്യാമ്പ് കോഓഡിനേറ്റർ സുരേഷ് പുത്തൻവിളയിൽ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സിജോ ജോസ്, ജിബിൻ ജോയി, കെ.വി. ഗിരീഷ്, സാബു അഗസ്റ്റിൻ, സുനിൽ, അസിസ് പള്ളം, ശ്രീജ ശ്രീധരൻ, രേഷ്മ ഗിരീഷ്, വിനീത വിജയൻ, അംഗങ്ങളായ എബി, നിതിൻ, സെന്തിൽ, ധന്യ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.