ബി.ഡി.കെ ആയുർവേദ മെഡിക്കൽ ക്യാമ്പിൽനിന്ന്
മനാമ: ഇന്ത്യൻ സ്വാതന്ത്ര്യദിന ആഘോഷ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്ററും പ്രാണ ആയുർവേദ സെന്ററും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രാണ ആയുർവേദിക് സെന്ററിലെ ഡോ. ബിനു എബ്രഹാം, ഡോ. മിനു മനു എന്നിവർ സൗജന്യമായി ക്യാമ്പിൽ പങ്കെടുത്തവരെ പരിശോധിച്ച് മാർഗ നിർദേശങ്ങൾ നൽകി.
ഇന്ത്യൻ മെഡിക്കൽ അസോസിയോഷൻ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റും ഐ.സി.ആർ.എഫ് അഡ്വൈസറുമായ ഡോ. ബാബു രാമചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐ.സി.ആർ.എഫ് വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, പ്രാണ ആയുർവേദിക് സെന്റർ ഡയറക്ടർമാരായ സുദീപ് ജോസഫ്, ബോബൻ തോമസ്, ഡോ. മെബി ആൻ എന്നിവർ സംസാരിച്ചു. ബി.ഡി.കെ ചെയർമാൻ കെ.ടി. സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് പ്രസിഡന്റ് റോജി ജോൺ സ്വാഗതവും അസിസ്റ്റന്റ് ട്രഷറര്‍ ഗ്രീഷ്മ ഗിരീഷ് നന്ദിയും രേഖപ്പെടുത്തി.
ബി.ഡി.കെ ജനറൽ സെക്രട്ടറി ജിബിൻ ജോയി, ട്രഷറര്‍ സാബു അഗസ്റ്റിൻ, ജോയന്റ് സെക്രട്ടറിമാരായ സിജോ ജോസ്, രമ്യ ഗിരീഷ്, ക്യാമ്പ് കോഓഡിനേറ്റർസ് സുനിൽ മനവളപ്പിൽ, സലീന റാഫി എക്സിക്യൂട്ടിവ് അംഗങ്ങളായ വിനീത വിജയൻ, അശ്വിൻ രവീന്ദ്രൻ, ഗിരീഷ് പിള്ള, ഗിരീഷ് കെ വി, സഹല ഫാത്തിമ, നാഫി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.