Posted On
date_range Updated On
date_range ബി.ബി.കെ 37 വിജയികളെ പ്രഖ്യാപിച്ചു
മനാമ: ബാങ്ക് ഓഫ് ബഹ്റൈൻ ആൻഡ് കുവൈത്ത് നടപ്പാക്കുന്ന പ്രത്യേക നിക്ഷേപ പദ്ധതിയായ അൽ ഹീറാത്തിൽ ചേർന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെ ഏപ്രിൽ മാസ വിജയികളെ പ്രഖ്യാപിച്ചു. 35 പേർക്കാണ് കാഷ് പ്രൈസ് ലഭിച്ചത്. മൊത്തം 1,35,000 ദിനാറിന്‍റെ സമ്മാനങ്ങളാണ് നൽകുന്നത്. ഒരു ലക്ഷം ദിനാറിന്‍റെ ഒന്നാം സമ്മാനത്തിന് അദ്നാൻ അമീൻ അലി അർഹനായി.
1000 ദിനാർ വീതമുള്ള സമ്മാനത്തിന് 25 പേരും 1000 ദിനാർ വീതമുള്ള പ്രത്യേക സമ്മാനത്തിന് 10 പേരും അർഹരായി. മെർസിഡസ് ബെൻസ് ജി 500 ന് ജീറാൻ ഹസൻ ലഖ്വിയും അർഹനായി.
ഒരു വർഷത്തിനിടയിൽ 25 ദശലക്ഷം ദിനാറാണ് അൽ ഹീറാത്തിൽ ചേരുന്നവർക്ക് ബാങ്ക് സമ്മാനമായി നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.