മനാമ: പ്രമുഖ മൊബൈൽ കമ്പനിയായ ബറ്റെൽകോ ഫിൻടെക് മേഖലയിലേക്ക് കടക്കുന്നതിെൻറ ഭാഗമായി 'ബിയോൺ മണി' എന്ന പേരിൽ മൊബൈൽ ആപ് പുറത്തിറക്കി. ബഹ്റൈൻ സെൻട്രൽ ബാങ്ക് ഗവർണർ റഷീദ് മുഹമ്മദ് അൽ മരാജിെൻറ സാന്നിധ്യത്തിൽ ഫോർ സീസൺസ് ഹോട്ടലിൽ നടന്ന ചടങ്ങിലാണ് പുതിയ ബ്രാൻഡ് പ്രഖ്യാപനം നടത്തിയത്.
ബറ്റെൽകോയുടെ കീഴിൽ സാമ്പത്തിക സേവനങ്ങൾക്കുള്ള കമ്പനി തുടങ്ങുന്നതായി ഇൗ വർഷമാദ്യം കമ്പനി പ്രഖ്യാപിച്ചിരുന്നു. ഫിൻടെക് സേവനം തുടങ്ങാൻ സെൻട്രൽ ബാങ്കിെൻറ ലൈസൻസ് ലഭിക്കുന്ന ജി.സി.സിയിലെ ആദ്യത്തെ ടെലികോ ഉപസ്ഥാപനമാണിത്. ബിയോൺ മണി സൂപ്പർ ആപ്പിൽ വിസ പ്രീപെയ്ഡ് കാർഡുകൾ, വാലറ്റ്, ഓപൺ ബാങ്കിങ് കണക്ടിവിറ്റി എന്നിവ ഉൾപ്പെടുന്നു. ഡിജിറ്റലായി പണം അയക്കൽ, ചെലവുകളുടെ വർഗീകരണം, സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ എന്നീ സേവനങ്ങളും ആപ്പിൽ ലഭ്യമാണ്. ബഹ്റൈനിലെ ഉപഭോക്താക്കൾക്ക് നേരിട്ട് ഓപൺ ബാങ്കിങ് സേവനം നൽകുന്നതിനുള്ള ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ ഫിനാൻഷ്യൽ ആപ്പാണ് ബിയോൺ മണി. രാജ്യത്തുടനീളമുള്ള എല്ലാ ബാങ്കുകളെയും ഒരു ആപ്പിൽ ബന്ധിപ്പിക്കുന്നു എന്നതാണ് ഇതിെൻറ സവിശേഷത. തങ്ങളുടെ ബാങ്കുമായും കാർഡുകൾ ഉപയോഗിച്ചും നടത്തിയ എല്ലാ ഇടപാടുകളും ഉപഭോക്താക്കൾക്ക് ഇതിൽ കാണാൻ സാധിക്കും. ബറ്റെൽകോ ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ ഖലീഫ അൽ ഖലീഫ, ബിയോൺ മണി സി.ഇ.ഒ റോബർേട്ടാ മാൻകോൺ എന്നിവരും ചടങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.