???? ???????????

1.2 ഏക്കർ പ്രളയബാധിതർക്ക്​; ബഷീർ വാണിയക്കാടിന്​ അഭിനന്ദന പ്രവാഹം

മനാമ: ഒരു ഏക്കർ 20 സ​െൻറ്​ പ്രളയബാധിതർക്ക്​ പകുത്തു നൽകാനൊരുങ്ങിയതിലൂടെ ശ്രദ്ധേയനായ ബഹ്​റൈൻ പ്രവാസി ബഷീർ വാണ ിയക്കാടിന്​ സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയടി. തൃശൂർ വരന്തരപ്പിള്ളിയിൽ 30 വർഷം മുമ്പ്​ വാങ്ങിയ സ്ഥലത്തിൽനിന്ന്, ഒര ു ഏക്കർ 20 സ​െൻറ്​ 25 ഒാളംപേർക്ക്​ നൽകാനുള്ള തീരുമാനം ആദ്യം ​​െഫയിസ്​ബുക്കിലൂടെയാണ്​ ഇദ്ദേഹം അറിയിച്ചത്​. ഇതിനെത്തുടർന്ന്​ ആയിരക്കണക്കിന്​ ആളുകളാണ്​ ഇൗ പോസ്​റ്റ്​ ഷെയർ ചെയ്​തതും. എറണാകുളം, തൃശൂർ ജില്ലകളിലെ നിരവധി പ്രളയബാധിതർ ഭൂമിക്കായി അപേക്ഷ നൽകാനായി വിളിക്കുന്നുണ്ടെന്നും അദ്ദേഹം‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. അഭിനന്ദനം അറിയിച്ചുള്ള സന്ദേശങ്ങളും ദിനംപ്രതി നിരവധി ലഭിക്കുന്നുണ്ട്​.

കുട്ടിക്കാലത്ത്​​ അനുഭവിച്ച ദു:ഖങ്ങളും ദുരിതങ്ങളുമാണ്​ തന്നെ ഇത്തരമൊരു തീരുമാനത്തിൽ എത്തിച്ചതെന്നു​ം അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബ ഭാരം 13 ാം വയസിൽ ചുമലിലേറ്റിയ അനുഭവമുണ്ട്​. ഒമ്പതാം ക്ലാസിൽ പഠനം നിർത്തി തൊഴിലിന്​ പോയ ഒാർമകളും. വിശപ്പും കഷ്​ടപ്പാടുകളും ഏറെ അനുഭവിച്ചിട്ടുണ്ട്​. അതിനാൽ പ്രളയത്തി​​െൻറ ഇരകളായി വേദന അനുഭവിക്കുന്നവരുടെ മാനസികാവസ്ഥ ശരിക്കും മനസിലാക്കാൻ കഴിയുമെന്നും ബഷീർ കൂട്ടിച്ചേർത്തു. ​

Tags:    
News Summary - basheer vaniyakkadu-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.