നിരോധിത സൗന്ദര്യ വർധക ഉൽപങ്ങൾ പിടിച്ചെടുത്തു

മസ്കത്ത്: ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വടക്കൻ ബാത്തിന ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ 1,394 നിരോധിത സൗന്ദര്യവർധക ഉൽപങ്ങൾ പിടിച്ചെടുത്തു. ഔഷധസസ്യങ്ങളും തേനും വിൽക്കുന്ന മൂന്ന് കടകളിലായിരുന്നു പരിശോധന. ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷൻ, ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസിന്റെ ഫാർമസ്യൂട്ടിക്കൽ കൺട്രോൾ ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ചായിരുന്നു റെയ്ഡ് നടത്തിയത്.

വിപണിയെ നിരീക്ഷിക്കുന്നതിന്‍റെ ഭാഗമായി ചില വിതരണക്കാർ നടത്തുന്ന ദുരുപയോഗങ്ങൾ തടയാനും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന അനധികൃത വസ്തുക്കളുടെ വ്യാപനത്തെ ചെറുക്കാനും ലക്ഷ്യമിട്ടായിരുന്നു പരിശോധന. കാലഹരണപ്പെട്ടതും ചില മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ഉൽപനങ്ങളാണ് ജുഡീഷ്യൽ കൺട്രോൾ ഓഫിസർ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തിരിക്കുന്നത്. ഇവ കണ്ട് കെട്ടുകയും നശിപ്പിക്കാനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു. സ്ഥാപനത്തിനെതിരെ നിയമ നടപടികൾ എടുത്തു. ഇത്തരത്തിലുള്ള ലംഘനങ്ങൾ കണ്ടെത്തുകയാണെങ്കിൽ വിവരങ്ങൾ അറിയിക്കാമെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.

Tags:    
News Summary - Banned beauty products seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.