ബാലകൃഷ്ണനെ സാമൂഹിക പ്രവർത്തകർ നാട്ടിലേക്ക് യാത്രയാക്കുന്നു
മനാമ: സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെത്തുടർന്ന് 35 വർഷങ്ങൾക്കുശേഷം ബാലകൃഷ്ണൻ നാടണഞ്ഞു. 1984ൽ കടൽകടന്ന് ബഹ്റൈനിൽ എത്തിയതാണ് പാലക്കാട് കപ്പൂർ കാഞ്ഞിരത്താണി ബാലകൃഷ്ണൻ. പല ജോലികളുമായി ജീവിതം തള്ളിനീക്കി. ഇതിനിടെ െഎ.ഡി കാർഡ് എടുക്കാനോ വിസ പുതുക്കാനോ ശ്രമിച്ചില്ല.
വർഷങ്ങൾ കടന്നുപോയപ്പോൾ നാടും വീടുമായുള്ള ബന്ധവും ഇല്ലാതായി. അവസാനമായി കുടുംബവുമായി ഫോണിൽ സംസാരിച്ചത് 20 വർഷം മുമ്പാണ്. ഒടുവിൽ ബഹ്റൈൻ കെ.എം.സി.സി ഉൾപ്പെടെയുള്ള സംഘടനകളുടെയും സാമൂഹിക പ്രവർത്തകരുടെയും ഇടപെടലിനെത്തുടർന്നാണ് ഒൗട്ട്പാസ് സംഘടിപ്പിച്ച് നാട്ടിലേക്ക് പോകാൻ വഴിയൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.