മനാമ: നാലരപ്പതിറ്റാണ്ടോളം ബഹ്‌റൈനിൽ പ്രവാസിയായിരുന്ന ഗോവ സ്വദേശി തിമോത്തി വാലന്റൈനി ഡിസൂസ (ടി.വി. ഡിസൂസ) നാട്ടിൽ നിര്യാതനായി. സ്വദേശമായ പഞ്ചിം ഗോവയിലായിരുന്നു അന്ത്യം. ഗുദൈബിയയിലെ അബ്ദുൽ അസീസ് ഹമദ് അൽ സാലേഹ് എന്ന സ്ഥാപനത്തിൽ 45 വർഷത്തോളം സെയിൽസ് മാനേജർ ആയി ജോലിനോക്കിയിരുന്നു. ധാരാളം മലയാളി സുഹൃത്തുക്കൾ ഉണ്ടായിരുന്ന അദ്ദേഹം 2021 ഒക്ടോബറിൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി.
ഭാര്യ: ബീബിയാനി ഡിസൂസ. മക്കൾ: മരിയ ട്രൂഡി ഡിസൂസ, ബ്ലെയ്ക്ക് ടൈസൺ ഡിസൂസ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.