ബഹ്റൈൻ യോഗ കമ്മിറ്റിയും ബി.എം.സിയും ധാരണപത്രത്തിൽ ഒപ്പുവെക്കുന്നു
മനാമ: ആരോഗ്യ പ്രശ്നങ്ങളെ ലഘൂകരിക്കുന്നതിനും മാനസികോല്ലാസത്തിനും യോഗ പരിശീലനം പ്രോത്സാഹിപ്പിക്കുന്നതിനായി ബഹ്റൈൻ യോഗ കമ്മിറ്റിയും ബഹ്റൈൻ മീഡിയ സിറ്റിയും സഹകരിക്കുന്നു. ബഹ്റൈനിലെ ജനറൽ സ്പോർട്സ് അതോറിറ്റിയുടെ കീഴിലുള്ള ബഹ്റൈൻ യോഗ കമ്മിറ്റിയുമായി സഹകരിച്ച് രാജ്യത്തെ പ്രവാസികളുടെ ആരോഗ്യസംരക്ഷണം മുൻനിർത്തി യോഗ ക്ലാസുകൾ സംഘടിപ്പിക്കുന്നതിനാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
മുനിസിപ്പാലിറ്റി ലീഗൽ അഫയേഴ്സ് ആൻഡ് ബഹ്റൈൻ യോഗ കമ്മിറ്റി ഹെഡുമായ ജവഹർ അൽസീനാൻ, ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് എന്നിവരാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
പ്രവാസികളുടെ മാനസിക ശാരീരിക ആരോഗ്യം സംരക്ഷിക്കുന്നതിനായി യോഗ സംബന്ധമായ ആക്ടിവിറ്റികളും വർക്ക്ഷോപ്പുകളും ക്ലാസുകളും ഇതിന്റെ ഭാഗമായി ബി.എം.സിയിൽ സംഘടിപ്പിക്കുമെന്നും സമൂഹ നന്മക്കുതകുന്ന നിരവധി പ്രവർത്തനങ്ങളുമായും തുടർന്നും മുന്നോട്ടു പോകുമെന്നും ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു.
കൂടാതെ ബി.എം.സി സംഘടിപ്പിക്കുന്ന പരിപാടികൾ അടങ്ങിയ ബ്രോഷറും ബി.എം.സി ലീഡ് മാഗസിനും ചടങ്ങിൽ ഫ്രാൻസിസ് കൈതാരത്ത്, ജവഹർ അൽ സീനന്‍ കൈമാറി. ബി.എം.സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ബി.എം.സി എക്സിക്യൂട്ടിവ് മാനേജർ ജെമി ജോൺ, അഡ്മിൻ അസിസ്റ്റൻറ് അഭിജിത്ത്, മറ്റു ബി.എം.സി കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.