മനാമ: സിറിയക്കുമേലുള്ള സാമ്പത്തിക ഉപരോധം നീക്കാനുള്ള യൂറോപ്യൻ യൂനിയന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ബഹ്റൈൻ.ആധുനിക സിറിയൻ രാഷ്ട്രം കെട്ടിപ്പടുക്കാനും സ്ഥിരതക്കും സമൃദ്ധിക്കുംവേണ്ടിയുള്ള ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാനുമുള്ള ഒരു നല്ല ചുവടുവെപ്പാണിതെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സിറിയയുടെ ഐക്യം, പരമാധികാരം, സുരക്ഷ, സ്വാതന്ത്ര്യം എന്നിവയ്ക്ക് രാജ്യത്തിന്റെ പൂർണ പിന്തുണയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.പുനർനിർമാണം, സമാധാനത്തിന്റെ ഏകീകരണം, സുസ്ഥിര വികസനം, അറബ്, പ്രാദേശിക, അന്താരാഷ്ട്ര തലങ്ങളിൽ സിറിയയുടെ സജീവ പങ്ക് പുനഃസ്ഥാപിക്കൽ എന്നിവ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾക്ക് രാജ്യം പിന്തുണ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.