ഫോർമുല വൺ 2027 സീസണിന് ബഹ്‌റൈൻ വേദിയാകും

മനാമ: ഫോർമുല വൺ 2027 സീസണിന്റെ ഉദ്ഘാടന മത്സരത്തിനും പ്രീ-സീസൺ ടെസ്റ്റിംഗിനും ബഹ്‌റൈൻ വേദിയാകുമെന്ന് എഫ്.വണ്ണും എഫ്.ഐ.എയും പ്രഖ്യാപിച്ചു. വേൾഡ് മോട്ടോർസ്‌പോർട് കൗൺസിലിന്റെ അംഗീകാരത്തോടെയാണ് 2027-ലെ മത്സര കലണ്ടർ പുറത്തുവിട്ടത്. മാർച്ച് 12 മുതൽ 14 വരെ സാഖീറിലെ ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിലാണ് സീസണിലെ ആദ്യ മത്സരം നടക്കുക.

ചരിത്രത്തിൽ ഏഴാം തവണയാണ് ബഹ്‌റൈൻ എഫ്.വൺ സീസണിന്റെ ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത്. ഇതിന് മുന്നോടിയായി ഫെബ്രുവരി 24 മുതൽ 27 വരെ പ്രീ-സീസൺ ടെസ്റ്റിംഗും ബി.ഐ.സിയിൽ അരങ്ങേറും. ചരിത്രത്തിലാദ്യമായി ഒരു 'സ്പ്രിന്റ് റേസിനും' ബഹ്‌റൈൻ ഇത്തവണ സാക്ഷ്യം വഹിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. റേസിംഗ് വാരാന്ത്യത്തിലെ മൂന്ന് ദിവസങ്ങളിലും വാശിയേറിയ പോരാട്ടം ഉറപ്പുനൽകുന്നതാണ് ഈ പുതിയ പരിഷ്കാരം.

പ്രീ-സീസൺ ടെസ്റ്റിംഗും സീസൺ ഓപ്പണറും ഒപ്പം ആദ്യ സ്പ്രിന്റ് റേസും സംഘടിപ്പിക്കാൻ സാധിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ബി.ഐ.സി ചീഫ് എക്സിക്യൂട്ടീവ് ശൈഖ് സൽമാൻ ബിൻ ഈസ ആൽ ഖലീഫ പറഞ്ഞു. ആകെ 24 റേസുകളാണ് 2027 സീസണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  

Tags:    
News Summary - Bahrain to host Formula One's 2027 season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.