????? ??????? ????????????????????????? ??????? ?????????? ??????

ബഹ്റൈനിലെ 47 ശതമാനം കുട്ടികൾക്ക് നീന്തൽ അറിയില്ലെന്ന് സർവെ ഫലം

മനാമ: ബഹ്റൈനിലെ 47 ശതമാനം കുട്ടികൾക്കും നീന്തൽ അറിയില്ലെന്ന് സർവെ ഫലം. ദേശീയതലത്തിൽ 537പേരിൽ നടത്തിയ പഠനത്തിലാണ ് ഇക്കാര്യം വ്യക്തമായത്. സർവെയിൽ പെങ്കടുത്ത പ്രൈമറി സ്കൂളുകളിൽ പഠിക്കുന്നവരിലെ 95 ശതമാനംപേർക്കും നീന്തൽ അറിയ ില്ല. ബഹ്റൈനിലെ ജല, നീന്തൽ സുരക്ഷാരംഗത്ത് പ്രവർത്തിക്കുന്ന റോയൽ ലൈഫ് സേവിങ് ബഹ്റൈൻ (ആർ.എസ്.എസ്.ബി) നേതൃത്വം നൽക ിയ സർവെയിലാണ് കുട്ടികളിൽ ഭൂരിപക്ഷത്തിനും നീന്തൽ അറിയാത്തതിനെക്കുറിച്ച് വ്യക്തമായത്.

ഇതിൽ 88 ശതമാനവും സ്വദേശികളാണ്. പ്രൈമറി സ്കൂൾ തലത്തിൽതന്നെ നീന്തൽ പഠിപ്പിക്കേണ്ടതി​​െൻറ പ്രാധാന്യത്തെക്കുറിച്ച് സർവെയിൽ പെങ്കടുത്ത 73 ശതമാനംപേരും ചൂണ്ടിക്കാട്ടി.

റോയൽ ലൈഫ് സേവിങ് ബഹ്റൈൻ കണക്കുപ്രകാരം കഴിഞ്ഞ വർഷം രാജ്യത്ത് 16 മുങ്ങിമരണങ്ങൾ ഉണ്ടായതായി പറയുന്നു. ഇതിൽ 10 വയസിന് താഴെയുള്ള ഏഴ് കുട്ടികൾ ഉൾപ്പെടുന്നു. അടുത്തിടെ നാല് പേരുടെ മുങ്ങിമരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച 14കാരനായ അലി മുഹമ്മദ് അബ്ദുൽ അസീസ് കരാന ബീച്ചിന് സമീപം മുങ്ങിമരിച്ചിരുന്നു. നീന്തൽ അറിയാത്തവർക്ക് ജലത്തെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള അടിത്തറ ഉണ്ടാകാനിടയില്ലെന്ന് ആർ‌.എൽ‌.എസ്.ബി. നൈപുണ്യ വികസന എക്സിക്യൂട്ടീവ് സമീറ അൽ ബിത്താർ പറഞ്ഞു. ജലമേഖലയുമായി ബന്ധപ്പെട്ട വിവിധ വികസന സാമ്പത്തിക, ക്ഷേമ പദ്ധതികളിലെ അവസരങ്ങൾ വർധിപ്പിക്കുന്നതിൽ നീന്തൽ, ജലസുരക്ഷ എന്നിവയിലുള്ള അടിസ്ഥാന അറിവ് ആവശ്യമാണെന്നും സമീറ അൽ ബിത്താർ ചൂണ്ടിക്കാട്ടി.

അടിയന്തിര സാഹചര്യത്തിൽ ആദ്യം ഇടപെടുന്നവർ പൊതുജനം ആയതിനാൽ അവർക്ക് പ്രാഥമികമായ അടിസ്ഥാന പരിശീലനം നൽകണം. കാനഡ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ ഡ്രൈവിംഗ് ലൈസൻസ് നേടേണ്ടതി​​െൻറ ആവശ്യകതയായി അടിസ്ഥാന സി‌.പി.ആറും പ്രാഥമിക ശുശ്രൂഷയും പഠിപ്പിക്കുന്നതും സമീറ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം ജൂലൈ മുതൽ ഒക്ടോബർ വരെയായിരുന്നു സർവെ നടന്നത്. ബഹ്റൈനിൽ ജലസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിലും നടപ്പാക്കുന്നതിലും തങ്ങൾക്ക് സർവെ വഴി ലഭിച്ച കണ്ടെത്തലുകൾ ഉപയോഗിച്ച് മുന്നോട്ട് പോകും. ജലത്താൽ ചുറ്റപ്പെട്ട രാജ്യം ആയിട്ടും നീന്തലിൽ ഏർപ്പെടുന്നവരിൽ, രാജ്യത്തെ ആകെ ജനസംഖ്യയിൽ ചെറിയൊരു ശതമാനംപേർ മാത്രമാണ് ഉൾപ്പെടുന്നതെന്നതും പഠനത്തിൽ വ്യക്തമായിട്ടുള്ളതായും സമീറ വ്യക്തമാക്കി.

Tags:    
News Summary - Bahrain Swiming-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.