മനാമ: ബഹ്റൈൻ സ്മാർട്ട് സിറ്റീസ് 2023 സമ്മേളനം മുനിസിപ്പൽ, കാർഷിക കാര്യ മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗൾഫ് ഹോട്ടലിൽ ആരംഭിച്ച ആറാമത് ബഹ്റൈൻ സ്മാർട്ട് സിറ്റീസ് 2023 സമ്മേളനത്തിൽ വിദേശ രാജ്യങ്ങളിൽനിന്നുള്ളവരും സർക്കാർ മേഖലയിൽനിന്നുള്ളവരും പങ്കെടുക്കുന്നുണ്ട്. സാങ്കേതിക മേഖലയിൽ രാജ്യത്തിനകത്തുനിന്നുള്ള വിദഗ്ധരും പങ്കെടുക്കുന്നുണ്ട്.
സമ്മേളനത്തിന്റെ ഭാഗമായി എക്സിബിഷനും ഒരുക്കിയിട്ടുണ്ട്. നവീന കണ്ടെത്തലുകളും ഡിജിറ്റലൈസേഷനും മുറുകെപ്പിടിക്കുന്നതിലും സ്വകാര്യ മേഖലയും പൊതുമേഖലയും തമ്മിൽ സഹകരണം വ്യാപിപ്പിക്കുന്നതിലും സ്മാർട്ട് സിറ്റീസ് മേഖലയിൽ അറിവും പരിജ്ഞാനവും അനുഭവസമ്പത്തും കൈമാറാനും ഇത് വഴിയൊരുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ 40 പ്രമുഖർ വിഷയാവതരണം നടത്തും. 10 പ്രമുഖരുടെ കീഴിൽ വ്യത്യസ്ത വിഷയങ്ങളിൽ ചർച്ചകളും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.