ഇൻഡെംമ്റ്റിയിലെ സംശയങ്ങൾ തീർക്കാം; ബഹ്റൈനിലെ പ്രവാസികൾക്ക് വെർച്വൽ വർക്ക്‌ഷോപ്പുമായി എസ്.ഐ.ഒ

മനാമ: ബഹ്‌റൈനിൽ സ്വകാര്യമേഖലയിലെ പ്രവാസി ജീവനക്കാർക്കായി സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ വെർച്വൽ വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. തൊഴിൽ അവസാനിപ്പിക്കുമ്പോഴുള്ള ആനുകൂല്യങ്ങളെക്കുറിച്ചും പുതിയ സംവിധാനങ്ങളെക്കുറിച്ചും ജീവനക്കാർക്ക് വ്യക്തത വരുത്തുന്നതിനാണ് ഈ ശിൽപശാല നടത്തുന്നത്. ആഗസ്റ്റ് 27-ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ഓൺലൈൻ സെഷൻ ക്രമീകരിച്ചിരിക്കുന്നത്. സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്ക് ഈ ശിൽപശാലയിൽ പങ്കെടുക്കാം. ഇതിനായി എസ്.ഐ.ഒയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജായ (@siobahrain) ബയോയിലെ ലിങ്ക് വഴി താൽപ്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. പ്രവാസികൾക്ക് ഏറെ പ്രയോജനപ്രദമായ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താവുന്നതാണ്.

Tags:    
News Summary - Bahrain SIO Organizes Virtual Workshop for Private Sector Expat Employees on End-of-Service Benefits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.