'സിഗ്നേച്ചർ' അംഗങ്ങളെ ആദരിക്കുന്ന ചടങ്ങിൽ നിന്ന്
മനാമ: രാജ്യത്തെ പ്രമുഖ ടെലികോം ടെക്നോളജി കമ്പനിയായ സൈൻ ബഹ്റൈൻ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഉപഭോക്താക്കളെ ആദരിക്കുന്നതിന്റെ ഭാഗമായി 'സിഗ്നേച്ചർ' അംഗങ്ങൾക്കായി പ്രത്യേക പരിപാടി സംഘടിപ്പിച്ചു.
പ്രീമിയം ഉപഭോക്താക്കളെ അംഗീകരിക്കുന്നതിനും അവർക്ക് മികച്ച അനുഭവങ്ങൾ നൽകുന്നതിനുമുള്ള കമ്പനിയുടെ പ്രതിബദ്ധത ഈ പരിപാടിയിലൂടെ സെയിൻ വീണ്ടും ഉറപ്പിച്ചു. അംഗീകാരവും അർഥവത്തായ നെറ്റ്വർക്കിങ് അവസരങ്ങളും സംയോജിപ്പിച്ചുകൊണ്ട് സിഗ്നേച്ചർ പ്രോഗ്രാമിന്റെ തനിമ ഉയർത്തിക്കാട്ടാൻ ഈ പരിപാടി സഹായിച്ചു. സൈൻ ബഹ്റൈൻ നേതൃത്വ ടീമുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും അംഗങ്ങൾക്ക് ലഭിച്ചു. ഇത് തങ്ങളുടെ ഏറ്റവും മൂല്യവത്തായ ഉപഭോക്താക്കളുമായി ദീർഘകാല ബന്ധം സ്ഥാപിക്കുന്നതിൽ കമ്പനി നൽകുന്ന ശ്രദ്ധയുടെ പ്രതിഫലനമാണ്.
സൈൻ ബഹ്റൈൻ തങ്ങളുടെ പ്രീമിയം ഉപഭോക്താക്കൾക്ക് അസാധാരണമായ അനുഭവം നൽകാനുള്ള കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് 'സിഗ്നേച്ചർ' എന്ന് സൈയിൻ ബഹ്റൈൻ ചീഫ് കസ്റ്റമർ കെയർ ഓഫിസർ അബ്ദുല്ല സൽമീൻ പറഞ്ഞു. ‘ഈ സംരംഭം ഉപഭോക്താക്കളോടുള്ള സെയിനിന്റെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയും പങ്കാളിത്തമെന്ന തത്ത്വം ഉറപ്പിക്കുകയും ചെയ്യുന്നു. സിഗ്നേച്ചർ വഴി അംഗങ്ങൾക്ക് രാജ്യത്തെ കസ്റ്റമർ സേവന നിലവാരം തന്നെ മാറ്റിയെഴുതുന്ന പ്രത്യേക ആനുകൂല്യങ്ങളും അനുഭവങ്ങളും ആസ്വദിക്കാൻ സാധിക്കും. ഭാവിയിൽ കൂടുതൽ തനതായ പ്രത്യേകാവകാശങ്ങൾ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിഗ്നേച്ചറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ 66666107 എന്ന നമ്പറിൽ സൈനുമായി ബന്ധപ്പെടുകയോ signature@bh.zain.com എന്ന ഇ-മെയിൽ വിലാസത്തിൽ സന്ദേശം അയക്കുകയോ ചെയ്യാം. https://eshop.bh.zain.com/signature എന്ന ഔദ്യോഗിക വെബ് പേജിലും വിവരങ്ങൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.