മകൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന മലയാളി ബഹ്ൈറനിൽ വാഹനാപകടത്തിൽ മരിച്ചു

മനാമ: ബഹ്റൈനിൽ മകൾക്കൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്ന മലയാളി വാഹനാപകടത്തിൽ മരിച്ചു. സ്വകാര്യ കമ്പനി ജീവനക്കാരനായ മുത്തുസ്വാമി ഗുരുവായൂരപ്പൻ രാജൻ (60) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. എന്നാൽ 24 വയസുള്ള മകൾക്ക് കാര്യമായ പരിക്കില്ല. വാഹനാപകടം ഉണ്ടായതിനെ തുടർന്ന് തലക്ക് ഗുരുതര പരിക്കേറ്റ നിലയിൽ ഇദ്ദേഹത്തെ സൽമാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജന്‍റെ കുടുംബം ബഹ്റൈനിലുണ്ട്.

Tags:    
News Summary - Bahrain Road Accident latest-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.