മനാമ: ശനിയാഴ്ചയോടെ ബഹ്റൈൻ ഈ സീസണിലെ ചൂടിൽനിന്ന് മുക്തമാകുമെന്ന് ഗോള ഗവേഷകൻ മുഹമ്മദ് രിദ അൽ അസ്ഫൂർ വ്യക്തമാക്കി. ഈ വർഷത്തേത് ഏറ്റവും ദീർഘമായ ചൂടുകാലമായിരുന്നു ബഹ്റൈനിൽ. ശിശിരകാലത്തേക്കുള്ള പ്രവേശനമായിരിക്കും ശനിയോടെ ആരംഭിക്കുക. ചൂട് കുറഞ്ഞാലും ഒരുപക്ഷേ അന്തരീക്ഷ ഈർപ്പം കൂടാനുള്ള സാധ്യതയുമുണ്ട്. പതിയെയായിരിക്കും ചൂട് കുറഞ്ഞുവരുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ അവസാനത്തോടെ ചൂട് കുറഞ്ഞ അവസ്ഥയിലേ
ക്ക് പൂർണമായും മാറുമെന്നാണ് കണക്കാക്കുന്നത്. പകലും രാത്രിയും തുല്യമാകുന്ന അവസ്ഥ ഈ മാസം 27ന് സംജാതമാകും. രാവിലെ 5.28ന് സൂര്യൻ ഉദിക്കുകയും വൈകീട്ട് 5.28ന് സൂര്യൻ അസ്തമിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.