??????????????????, ???????? ??? ?????????????, ?????? ???????????? ??????????????? ????????????? ??? ????????????? ??????? ????????????

കോവിഡ്​ പ്രതിരോധത്തിൽ ബഹ്​റൈൻ മാതൃക -പ്രധാനമന്ത്രി

മനാമ: കോവിഡ്​ പ്രതിരോധത്തിൽ ബഹ്​റൈനിലെ ജനങ്ങൾ ത്യാഗത്തി​​െൻറയും അനുസരണയുടെയും മികച്ച മാതൃകയാണ്​ സൃഷ്​ടിച്ചതെന്ന്​ പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. ഇൗദുൽ ഫിത്വ്​റിനോടനുബന്ധിച്ച്​ റിഫ കൊട്ടാരത്തിൽ ഉപപ്രധാനമന്ത്രിമാർ, മുതിർന്ന രാജ കുടുംബാംഗങ്ങൾ, പ്രധാന ഉദ്യോഗസ്​ഥർ തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്​ചയിലാണ്​ അദ്ദേഹം ഇക്കാര്യം പറഞ്ഞത്​. 

കോവിഡ്​ വ്യാപനം ഉൾപ്പെ​െ മേഖലയിലെയും അന്താരാഷ്​ട്ര തലത്തിലെയും വിവിധ സംഭവ വികാസങ്ങളെക്കുറിച്ച്​ കുടിയാലോചനകൾ നടത്തേണ്ടതി​​െൻറ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. കോവിഡ്​ സാമൂഹിക, സാമ്പത്തിക, രാഷ്​ട്രീയ മേഖലകളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ധാരണയുണ്ടാക്കണം. രോഗ വ്യാപനം തടയുന്നതിൽ അന്താരാഷ്​ട്ര തലത്തി​െല അനുഭവ സമ്പത്ത്​ പ്രയോജനപ്പെടുത്താനാകണം. 
ബഹ്​റൈനികൾ കാണിക്കുന്ന ഉത്തരവാദിത്വ ബോധത്തെയും സ്വയാവബോധത്തെയും അദ്ദേഹം പ്രകീർത്തിച്ചു. 

മഹാമാരിയെ തടയാനുള്ള പ്രധാന മാർഗങ്ങളാണ്​ ഇൗ രണ്ട്​ കാര്യങ്ങളും. പലരാജ്യങ്ങളിലും മുൻകരുതൽ നടപടികൾ പാലിക്കാത്തതാണ്​ രോഗികളുടെ എണ്ണം കൂടാൻ കാരണം. സർക്കാർ നിർദേശിക്കുന്ന മുൻകരുതലുകൾ പാലിച്ച്​ സാമൂഹിക ജീവിതം സാധാരണ നിലയിലേക്ക്​ തിരിച്ചുകൊണ്ടുവരാൻ രാജ്യത്തെ എല്ലാ പൗരൻമാർക്കും പ്രവാസികൾക്കും ഉത്തരവാദിത്വമുണ്ട്​. കോവിഡ്​ നേരിടുന്നതിൽ ബഹ്​റൈ​​െൻറ അനുഭവങ്ങൾ ചരിത്രത്തിൽ എഴുതപ്പെടും. കഴിയുന്നത്ര വേഗത്തിൽ സാധാരണ ജീവിതം പുനരാരംഭിക്കാൻ കഴിയുമെന്ന​ പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. 

Tags:    
News Summary - Bahrain Prime Minister Covid-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.