മനാമ: മ്യൂണിച്ച് സുരക്ഷാ സമ്മേളനത്തിൽ ബഹ്റൈൻ പങ്കാളിയായി. വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനിയാണ് ബഹ്റൈനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. വിവിധ അംഗരാജ്യങ്ങളിൽനിന്നുള്ള നേതാക്കളും വിദേശകാര്യ മന്ത്രിമാരും പങ്കെടുത്ത സമ്മേളനം ലോകത്ത് സമാധാനവും ശാന്തിയും നിലനിർത്താൻ കൂടുതൽ സജീവമായ ശ്രദ്ധയുണ്ടാകണമെന്ന് അഭിപ്രായപ്പെട്ടു.
യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോകത്ത് സങ്കീർണമായ പ്രശ്നങ്ങളും യുദ്ധങ്ങളും അവസാനിപ്പിക്കുന്നതിൽ പങ്കുവഹിച്ച യു.എൻ അതിന്റെ ദൗത്യം നിർവഹിക്കുന്നതിൽ കൂടുതൽ ശ്രമം നടത്തേണ്ട സന്ദർഭമാണിത്. കഴിഞ്ഞ 75 വർഷമായി നിലനിൽക്കുന്ന ഈ സംവിധാനം ഇന്ന് വലിയ വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. പരിഹാരങ്ങൾ കണ്ടെത്താൻ കഴിയുന്ന പ്രശ്നങ്ങളാണ് ലോകത്തുള്ളത്. എന്നാൽ, യഥാർഥ പ്രശ്ന പരിഹാരത്തിലേക്ക് എത്തുന്നതിൽനിന്ന് തടയുന്ന പല കാര്യങ്ങളും നടന്നുകൊണ്ടിരിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. സമാധാനപൂർണമായ നാളേക്കുവേണ്ടി ഉത്തരവാദിത്ത പൂർണമായ ദൗത്യം നിർവഹിക്കാൻ എല്ലാ രാജ്യങ്ങളും മുന്നോട്ടു വരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.