ബഹ്​റൈൻ ഓപൺഡേറ്റ പ്ലാറ്റ്​ഫോമിന്​ തുടക്കം

മനാമ: ബഹ്​റൈൻ ഓപൺ ഡാറ്റ പ്ലാറ്റ്​ഫോമിന്​ തുടക്കമായി. 296 ഡാറ്റ ടെം​പ്ലേറ്റുകളാണ്​ ഇതിൽ ലഭ്യമാവുക.

ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ്​ റാശിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്​നോളജി മന്ത്രിതല യോഗത്തിലാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​.

ഡിജിറ്റൽവത്കരണവും വിവര സാ​​ങ്കേതിക രംഗത്തെ സേവനങ്ങളുടെ വികസനവും പ്രോൽസാഹിപ്പിക്കുന്നതിന്​ ലക്ഷ്യമിട്ടുള്ള സമിതിയുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ഭരണാധികാരികളുടെ പിന്തുണയോടുകൂടിയാണ്​ നടപ്പിൽ വരുത്തുന്നതെന്ന്​ ആഭ്യന്തര മന്ത്രി വ്യക്​തമാക്കി.

കഴിഞ്ഞ യോഗത്തിലെടുത്ത തീരുമാനങ്ങളുടെ തുടർനടപടികൾ ചർച്ച ചെയ്യുകയും യു.എൻ ഇ -ഗവ​ൺമെന്‍റ്​ പോർട്ടലിലെ പുതിയ സൂചികകളെ കുറിച്ചും ബഹ്​റൈൻ നടപ്പാക്കിയ സംരംഭങ്ങളുടെ നിലവാരവും ചർച്ച ചെയ്​തു. 20 സർക്കാർ ഏജൻസികളുടെ 296 ​േഡാറ്റ ടെം​േപ്ലറ്റുകൾ ഉൾപ്പെടുത്തി ഓപൺ ഡേറ്റ് പ്ലാറ്റ്​ഫോം ആരംഭിച്ചത്​ നേട്ടമാണെന്ന്​ വിലയിരുത്തി. ഡേറ്റകളുടെ വർഗീകരണം, ജ്യോഗ്രഫിക്കൽ ഡേറ്റ, ഉള്ളടക്കം അപ്​ഡേററ്റ്​ ചെയ്യൽ, ഇ-പങ്കാളിത്ത ആപ്ലിക്കേഷനുകൾ, ഡിജിറ്റൽ നയങ്ങൾ നടപിലാക്കുന്നതിനുള്ള പദ്ധതി എന്നിവ ഉൾപ്പെടുന്നതാണ്​ പ്ലാറ്റ്​ഫോം. വാണിജ്യ റെക്കോഡ്​ സംവിധാനമായ ‘സിജില്ലാത്​’ വികസിപ്പിക്കുന്നതടക്കമുളള കാര്യങ്ങൾ യോഗം ചർച്ച ചെയ്​തു.

നിക്ഷേപകർക്ക്​ മൊത്തം 77 ഇ-സേവനങ്ങൾ ഇതിലൂടെ ലഭ്യമാക്കാൻ സാധിച്ചതായി വാണിജ്യ, വ്യവസായ മന്ത്രി വ്യക്​തമാക്കി.

സർക്കാറിന്‍റെ മുൻഗണനയനുസരിച്ച്​ ഏകീകൃത ചട്ടക്കൂടിനുള്ളിൽ സമഗ്രമായ ആപ്ലിക്കേഷനെ കുറിച്ചുള്ള നിർദേശം ഇൻഫർമേഷൻസ്​ ആൻഡ് ഇ-ഗവൺമെന്‍റ്​ അതോറിറ്റി പ്രസിഡന്‍റ്​ അവതരിപ്പിച്ചു. 

Tags:    
News Summary - Bahrain OpenData platform launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.