മനാമ: റമദാനിന്റെ മുന്നോടിയായി ബഹ്റൈനിൽ സംഘടിപ്പിക്കുന്ന ‘തർതീൽ’ ഖുർആൻ ആസ്വാദന സദസ്സിന്റെ സ്വാഗതസംഘം രൂപവത്കരിച്ചു. പ്രമുഖ ഖുർആൻ പണ്ഠിതനും പ്രഭാഷകനുമായ ബഷീർ മുഹ് യിദ്ദീൻ, ദാറുൽ ഖുർആൻ ഡയറക്ടർ ഹബീബ് മസ് ഊദ് എന്നിവർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. ബഹ്റൈനിലെ വിവിധ മദ്റസകളിൽ പഠിക്കുന്ന മികവുറ്റ വിദ്യാർഥികൾ ഒരുവേദിയിൽ അണിനിരക്കുന്ന ഖുർആൻ പാരായണങ്ങളും ഒരുക്കും. കോഴിക്കോട് ജില്ലയിലെ പുറക്കാട് പ്രവർത്തിക്കുന്ന ദാറുൽ ഖുർആനിന്റെ പ്രചാരണാർഥം നടക്കുന്ന പരിപാടി ഈ മാസം 13 വെള്ളിയാഴ്ച രാത്രി ഏഴുമുതൽ സൽമാനിയയിലെ കെ.സിറ്റിയിലാണ് നടക്കുക.
മനാമയിലെ കെ. സിറ്റിയിൽ നടന്ന ചടങ്ങിൽ സ്വാഗതസംഘം രൂപവത്കരിച്ചു. സുബൈർ എം.എം., സൈഫുല്ല ഖാസിം, ഷംസുദ്ദീൻ വെള്ളികുളങ്ങര, സുബൈര്‍ കണ്ണൂര്‍, ബഷീർ അമ്പലായി, നജീബ് കടലായി, മജീദ് നവാസ് കുണ്ടറ, സ്വാലിഹ് മുഹമ്മദ് എന്നിവർ രക്ഷാധികാരികളായും നിസാർ കൊല്ലം, റഫീഖ് അബ്ദുല്ല, സഈദ് റമദാൻ നദ് വി, അസീൽ അബ്ദുൽ റഹ്മാൻ, എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളായും ചെമ്പന്‍ ജലാല്‍ ചെയര്‍മാനായും ഫസലുൽ ഹഖ്, മുജീബ് മാഹി, മുഹമ്മദ് നിയാസ്, എന്നിവർ വൈസ് ചെയർമാന്മാരുമായാണ് സ്വാഗത സംഘം.
വിവിധ വകുപ്പ് കൺവീനർമാരും വകുപ്പുകളും: നിസാർ കുന്നംകുളത്തിങ്ങൽ, റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, സുനിൽ ബാബു, സി.എം മുഹമ്മദലി, അബ്ദുൽ ഹലീം (പ്രചാരണം), അബ്ദുല്ല, മൂസ കെ. ഹസൻ, ഫിറോസ് ഒതായി, റഷീദ്, നൂറുദ്ദീൻ, ജസീർ, നൗഷാദ് (ടെക് നിക്കൽ ആൻഡ് ഡിജിറ്റൽ), ഹുസൈൻ വയനാട്, ശിഹാബ് ടി.ടി., ഫൈസൽ പട്ടാണ്ടി, ജലീൽ അബ്ദുല്ല, ജലീൽ ജെ.പി.കെ, ഇജാസ്, ഷാക്കിർ, ജസീർ, നൗഷാദ് വി.പി., വി.എം. ഹംസ, ബഷീർ വി.എം., (വളന്റിയർ ആൻഡ് / വെന്യൂ മാനേജ്മെന്റ്), സയ്യിദ് ഹനീഫ്, അഷ്റഫ് മായഞ്ചേരി, അഷ്റഫ് നരിക്കോടൻ, ജമാൽ ഇരിങ്ങൽ, ഷംസുദ്ദീൻ, (ഫൈനാൻസ്) ബദറുദ്ദീൻ പൂവാർ, മുഹ് യിദ്ദീൻ, അജ് മൽ ശറഫുദ്ദീൻ ഗഫൂർ മൂക്കുതല, അനീസ് വി.കെ, അബ്ദുൽ ഖാദർ മറാസീൽ, (ഗെസ്റ്റ് മാനേജ്മെന്റ്), ഷാനവാസ്, യൂനുസ് സലീം, യൂനുസ് രാജ്, നാസർ മഞ്ചേരി, അലി അഷ്റഫ്, ഷാഹുൽ ഹമീദ്, സജീബ് (പ്രോഗ്രാം), ഷമ്മാസ്, സാജിർ, മുഹമ്മദ് ശമീം, അജ്മൽ ഹുസൈൻ (ലോജിസ്റ്റിക്സ്). ഗഫൂർ ഉണ്ണികുളം, ഗഫൂർ കൈപ്പമംഗലം, റസാഖ് മൂഴിക്കൽ, കെ.ടി. സലീം, ഒ.കെ. കാസിം, റഷീദ് മാഹി, എ.പി ഫൈസൽ, അനസ് റഹീം , അജ് മൽ ഷറഫുദ്ദീൻ, മുസ്തഫ കെ.പി, ഫൈസൽ കോട്ടപ്പള്ളി, മുസ്തഫ കുന്നുമ്മൽ, അൻവർ നിലമ്പൂർ, നിസാർ ഉസ് മാൻ, വി.കെ. അനീസ്, പി.കെ ഇസ്ഹാഖ്, അൻവർ ശൂരനാട്, അഷ്കർ പൂഴിത്തല, നൗഷാദ് മഞ്ഞപ്പാറ, ഷിബു പത്തനംതിട്ട, കമാല്‍ മുഹ് യിദ്ദീൻ, സാദിഖ് സ്കൈ, സി.എം മുഹമ്മദലി, ജമാൽ കുറ്റിക്കാട്ടിൽ, മൻഷീർ, എഫ്.എം. ഫൈസല്‍, അൻവർ ശൂരനാട്, അൻവർ കണ്ണൂർ, കാസിം പാടത്തകയ്യിൽ, ശിഹാബ് പ്ലസ്, മുസ്തഫ, റഫീഖ് അബ്ബാസ്, നുബിൻ അൻസാരി, ഫസൽ ഇ.പി, ഹസീബ് അബ്ദുൽ റഹ് മാൻ ജാസിർ എന്നിവർ സ്വാഗതസംഘം കോർ ടീം അംഗങ്ങളാണ്. സുബൈർ എം.എം. അധ്യക്ഷത വഹിച്ച സ്വാഗതസംഘം രൂപവത്കരണ യോഗം സൈഫുല്ല ഖാസിം ഉദ്ഘാടനംചെയ്തു. സിറാജ് പള്ളിക്കര ആമുഖഭാഷണം നടത്തി.
വിവിധ മദ്റസകളിൽനിന്ന് ഖുർആൻ പഠനത്തിൽ മികവ് തെളിയിച്ച വിദ്യാർഥികളെ പരിപാടിയിൽ ആദരിക്കും. ഖുർആൻ പാരായണത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന, ഖിറാഅത്തിൽ മികവുള്ള വിദ്യാർഥി, വിദ്യാർഥിനികൾക്ക് സ്വന്തം ശബ്ദത്തിലുള്ള പാരായണത്തിന്റെ ഓഡിയോ ക്ലിപ്പുകൾ ഫെബ്രുവരി 11 ബുധനാഴ്ചക്കകം 36353507 വാട്ട്സ്ആപ് നമ്പറിലേക്ക് അയക്കാം . സ്ക്രീനിങ് വഴി തെരഞ്ഞെടുക്കുന്ന മികച്ച പാരായണങ്ങൾ വേദിയിൽ അവതരിപ്പിക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.