ക്രിക്കറ്റ് ടൂർണമെന്റിൽനിന്ന്
Posted On
date_range Updated On
date_range അൽഔജാൻ ഇന്റേണൽ ഡിവിഷനൽ ക്രിക്കറ്റ് ടൂർണമെന്റ്-2026 സംഘടിപ്പിച്ചു
മനാമ: എ. ലതീഫ് ഖാലിദ് അൽഔജാൻ ആൻഡ് സൺസ് ഗ്രൂപ്പ് ഇത്തിഹാദ് സ്പോർട്സ് ക്ലബിൽ സംഘടിപ്പിച്ച ആദ്യ ഇന്റേണൽ ഡിവിഷനൽ ക്രിക്കറ്റ് ടൂർണമെന്റ് 2026 ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഒരുമിപ്പിച്ച സൗഹൃദപരവും ഉത്സാഹപൂർണവുമായ ഒരു കായികമേളയായി മാറി.
ശീതകാല കാലാവസ്ഥയെയും അവഗണിച്ച് മിസ്റ്റർ അബ്ദുല്ല അൽഔജാനും മിസ്റ്റർ ഖാലിദ് എ. ഔജാനും ചടങ്ങിൽ മുഴുവൻ സമയം പങ്കെടുത്ത് ജീവനക്കാരെ പ്രോത്സാഹിപ്പിച്ചു. രാവിലെ രണ്ടോടെ അവസാനിച്ച മത്സരങ്ങളിൽ ലോജിസ്റ്റിക്സ് ടീം ആദ്യ ചാമ്പ്യന്മാരായി. ടൂർണമെന്റിന്റെ വിജയകരമായ സംഘാടനത്തിന് നേതൃത്വം നൽകിയ അഷ്വീറും മറ്റ് സംഘാടക സമിതി അംഗങ്ങളും പ്രത്യേക നന്ദിയും അഭിനന്ദനവും ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.