വസീം അഹ്മദ് അൽഹികമി സംസാരിക്കുന്നു
Posted On
date_range Updated On
date_range ‘നന്മയുടെ പൂക്കാലത്തെ വരവേൽക്കാൻ നാം ഒരുങ്ങുക’
മനാമ: ഏതൊരു വിശ്വാസിയും ഏറെ പ്രതീക്ഷയോടും അതിലേറെ ആഗ്രഹത്തോടുംകൂടെ കാത്തുനിൽക്കുന്ന വ്രതാനുഷ്ടാനങ്ങളുടെ പുണ്യമാസത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂവെന്നും അതിന്റെ വരവേൽപിനായി നാം മനസ്സും ശരീരവും ശുദ്ധമാക്കി പുണ്യങ്ങൾ കൊയ്തെടുക്കാൻ തയാറാകണമെന്നും വസീം അൽ ഹികമി വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.
അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ സംഘടിപ്പിച്ച ‘അഹ്‌ലൻ റമദാൻ’ എന്ന പരിപാടിയിൽ ‘നന്മകൾ പൂക്കുന്ന നോമ്പ് കാലം’ വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സജ്ജാദ് ബിൻ അബ്ദുറസാഖ് സ്വാഗതം പറഞ്ഞു. വിസ്‌ഡം ഇസ്‍ലാമിക് ഓർഗനൈസേഷന്റെ പ്രസിദ്ധീകരണമായ ‘നേർപഥം’ വാരികയെക്കുറിച്ച് സ്വാലിഹ് അൽ ഹികമി വിശദീകരിച്ചു. ഉമ്മുൽ ഹസ്സം യൂനിറ്റ് പ്രസിഡന്റ് അഷ്‌റഫ് കണ്ടിഗെ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.