?സർ എന്റെ പേര് വിഷ്ണു. എന്റെ അർബാബ് മരണപ്പെട്ടതിനെതുടർന്ന് അർബാബിന്റെ ഭാര്യയുടെ പേരിലേക്ക് സി.ആർ മാറ്റുന്ന ജോലി കോടതിയിൽ നടക്കുകയാണ്. ഞാൻ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നു. നാട്ടിലുള്ളപ്പോൾ സി.ആർ പേര് മാറ്റുമ്പോൾ എന്റെ വിസയെ ബാധിക്കുമോ? എനിക്ക് തിരിച്ചുവരാൻ ബുദ്ധിമുട്ടുണ്ടാവുമോ ?
• സി.ആറിന്റെ ഓണർഷിപ് മാറ്റുന്നത് കൊണ്ട് താങ്കളുടെ വിസയെ ബാധിക്കില്ല. തിരികെ വരുന്നതിനും തടസ്സമില്ല. പക്ഷേ, കോടതി നടപടിക്രമങ്ങൾ നടക്കുമ്പോൾ സി.ആർ പുതുക്കാതിരുന്നാൽ താങ്കളുടെ വിസയെ ബാധിക്കും. തിരികെ വരുവാനും സാധിക്കില്ല.
?ഞാനൊരു സൂപ്പർമാർക്കറ്റ് ജോലിക്കാരനാണ്. എനിക്ക് ഗവൺമെന്റിന്റെ ഗോസി അല്ലാതെ പ്രൈവറ്റ് ജി.ഐ.സി ഇൻഷുറൻസ് അംഗത്വമുണ്ട്. അതിൽ അംഗത്വമുള്ളവർക്ക് വിസ പുതുക്കാൻ 110 ദീനാറോ മറ്റോ മതിയെന്ന് കേട്ടിരുന്നു. അതിനെക്കുറിച്ച് പറയാമോ?
• താങ്കൾ എഴുതിയ കാര്യം ശരിയാണ്. ഒരുവർഷത്തെ വിസ പുതുക്കുന്നതിന് 110 ദീനാർ ആണ് ഈടാക്കുന്നത്. അതു വിസ ഫീസ് 105 അപ്ലിക്കേഷൻ ഫീസ് ആയി 5 ദീനാർ എന്നിങ്ങനെയാണ് കണക്കാക്കുന്നത്. നിർബന്ധമായ ഹെൽത്ത് കെയർ ഫീസ് 90 ദീനാർ നിങ്ങൾക്ക് ബാധകമല്ല. കാരണം താങ്കളുടെ കമ്പനി പ്രൈവറ്റ് ഹെൽത്ത് കെയർ ഇൻഷുറൻസ് എടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.