ബഹ്റൈൻ ഒ.ഐ.സി.സി കോഴിക്കോട് ഫെസ്റ്റ് 2025-26
സ്വാഗതസംഘം രൂപവത്കരണപരിപാടിയിൽ നിന്ന്
മനാമ: വിവിധ കലാപരിപാടികളോടെ ബഹ്റൈൻ ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന 'കോഴിക്കോട് ഫെസ്റ്റ് 2025-26' വിജയകരമാക്കാൻ 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. ബോബി പാറയിൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ പ്രവിൽ ദാസ് സ്വാഗതം ആശംസിച്ചു.
ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഷെമീം കെ.സി, പ്രദീപ് പി കെ മേപ്പയൂർ, വൈസ് പ്രസിഡന്റുമാരായ ഗിരീഷ് കാളിയത്ത്, സുമേഷ് അനേരി, സെക്രട്ടറിമാരായ രഞ്ജൻ കച്ചേരി, റിജിത്ത് മൊട്ടപ്പാറ, ജോണി ജോസഫ് താമരശ്ശേരി, ഐ.വൈ.സി ഇന്റർനാഷനൽ പ്രസിഡന്റ് നിസാർ കുന്നംകുളത്തിങ്കൽ, വനിതാ വിങ് പ്രസിഡന്റ് മിനി മാത്യു, സെന്റർ മാർക്കറ്റ് പ്രസിഡന്റ് ചന്ദ്രൻ വളയം, മലപ്പുറം ജില്ലാ പ്രസിഡന്റ് റംഷാദ് അയനിക്കടത്ത് എന്നിവർ ആശംസകൾ അർപ്പിച്ചുസംസാരിച്ചു.
കൺവീനർ പ്രവിദാസും ചെയർമാൻ വിൻസൻറ് കക്കയവും നേതൃത്വം നൽകുന്ന വിവിധ സബ് കമ്മിറ്റികൾക്ക് രൂപം നൽകി. കോഴിക്കോട് ഫെസ്റ്റിന്റെ ഭാഗമായി കുട്ടികളുടെ ചിത്രരചന, ക്വിസ് മത്സരം, വനിത സംഗമം, പാചക മത്സരം, പ്രതിനിധി സമ്മേളനം, നേതൃത്വ സംഗമം, ക്രിക്കറ്റ് ടൂർണമെന്റ്, വോളിബാൾ ടൂർണമെന്റ്, കമ്പവലി മത്സരം തുടങ്ങിയ കായിക-സാംസ്കാരിക പരിപാടികൾ നടക്കും. വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പൊതുസമ്മേളനവും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കും. രവി പേരാമ്പ്ര, സുരേഷ് മണ്ടോടി, ഫൈസൽ പാട്ടാണ്ടി, അനിൽകുമാർ കെ.പി, റഷീദ് മുഴിപ്പോത്ത്, കുഞ്ഞമ്മദ് കെ.പി, വാജിദ് എം, മുബീഷ് കോക്കല്ലൂർ, തസ്കീർ, അഷ്റഫ് പുതിയപാലം, അബ്ദുൽ റഷീദ് പി.വി, ഷാജി പി.എം, അസീസ് ടി.പി മൂലാട്, മുനീർ പേരാമ്പ്ര, മജീദ് ടി.പി, അബ്ദുൽ സലാം മുഴിപ്പോത്ത്, അഷ്റഫ് കാപ്പാട്, സുരേഷ് പി.പി, രവീന്ദ്രൻ നടയമ്മൽ, നൗഷാദ് എം.സി, സുരേഷ് പാലേരി, ഷൈജാസ്, സുബിനാസ് കിട്ടു, ഫാസിൽ കൊയിലാണ്ടി, ബിജു കൊയിലാണ്ടി, സൂര്യ റിജിത്ത്, ഷീജ നടരാജൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജില്ലാ ട്രഷറർ പ്രദീപ് മൂടാടി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.