മനാമ: ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം (ബി.എം.ഡി.എഫ്) സംഘടിപ്പിക്കുന്ന ബഹ്റൈൻ മലപ്പുറം ക്രിക്കറ്റ് ലീഗ് (ബി.എം.സി.എൽ) ജൂലൈ 5 ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള അമ്പതോളം കളിക്കാർ പങ്കെടുക്കുന്ന ടൂർണമെന്റ് ബുസൈതീൻ റാപ്റ്റേഴ്സ് 11 ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ചായിരിക്കും സംഘടിപ്പിക്കുക.
ടൂർണമെന്റിന്റെ മുന്നോടിയായി ടീമുകളുടെ മാനേജർസ് / ടീം ക്യാപ്റ്റൻസ് എന്നിവരെ പങ്കെടുപ്പിച്ച് ക്യാപ്റ്റൻസ് മീറ്റും ടീം സെലക്ഷനും ജൂൺ 26 വ്യാഴാഴ്ച നടന്നതായി ഭാരവാഹികൾ അറിയിച്ചു. ഓൺലൈൻ സംവിധാനത്തിലൂടെയാണ് ടീം സെലക്ഷൻ ഒരേസമയം ഓൺലൈനായും ഓഫ് ലൈനായും നടന്ന മീറ്റിങ്ങിൽ ടൂർണമെന്റിന്റെ നിയമാവലി അവതരിപ്പിക്കുകയും ടീമുകളെ വിവിധ ഗ്രൂപ്പുകളായി തിരിക്കുകയും ചെയ്തു.
വിജയിക്കുന്ന ടീമുകൾക്കും മികച്ച വ്യക്തിഗത പ്രകടനങ്ങൾക്കും ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു.ബഹ്റൈനിലെ എല്ലാ കായിക പ്രേമികളെയും മത്സരം വീക്ഷിക്കുന്നതിനായി ബുസൈതീൻ റാപ്റ്റേഴ്സ് 11 ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നതായി ബി.എം.ഡി.എഫ് ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 3412 5135,3222 6443,3374 8156 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.