Posted On
date_range Updated On
date_range ഞണ്ടുകളെ പിടിക്കുന്നതിനുള്ള നിരോധനം ഒഴിവാക്കി ബഹ്റൈൻ
മനാമ: ഞണ്ടുകളെ പിടിക്കുന്നതിനുള്ള കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന നിരോധനം നീക്കിയതായി സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റ് അറിയിച്ചു. ഞണ്ടുകളെ പിടിക്കുന്നതിനും വ്യാപാരം ചെയ്യുന്നതിനും ഏർപ്പെടുത്തിയ നിരോധനമാണ് പിൻവലിച്ചത്. ഉത്തരവ് മേയ് 15 മുതൽ പ്രാബല്യത്തിൽ വരും. ഞണ്ടുകളുടെ പ്രജനന കാലം കണക്കാക്കിയാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. സമുദ്രജീവികളെ സംരക്ഷിക്കുക, പാരിസ്ഥിതിക സന്തുലിതാവസ്ഥക്ക് സംഭാവന നൽകുക എന്നിവ ലക്ഷ്യമിട്ടാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.