കേരളീയ സമാജം-ഷിഫ അൽ ജസീറ സെമിനാർ 27ന്

മനാമ: 'ആത്മഹത്യ പരിഹാരമോ' എന്ന വിഷയത്തിൽ ബഹ്റൈനിൽ സെമിനാർ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 27ന് ബഹ്റൈൻ കേരളീയ സമാജത്തിൽ വൈകീട്ട് ഏഴു മണിക്കാണ് സെമിനാർ നടക്കുക. ബഹ്റൈൻ കേരളീയ സമാജവും ഷിഫ അൽ ജസീറ മെഡിക്കൽ സെന്‍ററും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പ്രമുഖ കൺസൽറ്റിങ് സൈക്യാട്രിസ്റ്റ് ഡോ. അനീസ് സലിം വിഷയം അവതരിപ്പിക്കുമെന്ന് ബഹ്റൈൻ കേരളീയ സമാജം, ഷിഫ അൽ ജസീറ മെഡിക്കൽ സെന്‍റർ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Tags:    
News Summary - bahrain Kerala Samajam al Shifa Medical Centre medical-seminar -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.