മനാമ: ‘വെസ്റ്റ് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ ചാമ്പ്യൻഷിപ് 2019’ൽ വിജയം നേടി മടങ്ങിയെത്തിയ ബഹ്‌റൈൻ ദേശീയ ടീം അം ഗങ്ങൾക്ക് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. അതേസമയം ഭരണാധികാരികൾക്കും ടീം അംഗ ങ്ങൾക്കും വിവിധ കേന്ദ്രങ്ങളിൽനിന്ന് വ്യാപകമായ അഭിനന്ദനമാണ് ലഭിക്കുന്നത്.
ഇറാഖിൽ നടന്ന വാശിയേറിയ ടൂർ ണ്ണമെൻറിലാണ് ബഹ്‌റൈൻ വിജയകിരീടമണിഞ്ഞത്. ചാരിറ്റി പ്രവർത്തനം, യുവജനക്ഷേമ കാര്യം എന്നിവയിൽ രാജാവിെൻറ പ്രതിനിധിയും കായിക, യുവജന സുപ്രീം കൗൺസിലിെൻറ ചെയർമാനുമായ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ, ടീമിെൻറ വിജയത്തിൽ ഹമദ് രാജാവിനെ അഭിനന്ദനം അറിയിച്ചു.
ബഹ്‌റൈൻ ടീമിെൻറ ഉജ്ജ്വല വിജയം ബഹ്‌റൈൻ കായികമേഖലയുടെ സുവർണ്ണകാലത്തിനെ സൂചിപ്പിക്കുന്നതായും കായിക രംഗത്തിന് സർവ്വ പ്രോത്സാഹനം നൽകുന്ന രാജാവിന് അഭിമാനിക്കാവുന്നതാണിതെന്നും അദ്ദേഹം പറഞ്ഞു. മത്സരം നടന്ന ഇറാഖിൽ നിന്ന് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തിയ ദേശീയ ടീമിനെ സ്വാഗതം ചെയ്യുകയായിരുന്നു അദ്ദേഹം.
കായിക, യുവജന സുപ്രീം കൗൺസിൽ പ്രഥമ ഡെപ്യൂട്ടി ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡൻറുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, യുവജന-കായികകാര്യ മന്ത്രി അയ്മൻ ബിൻ തൗഫീഖ് അൽ മൊയ്യദ്, എസ്.സി.വൈ.എസ് അസി.സെക്രട്ടറി ജനറൽ ഡോ.അബ്ദുറഹ്മാൻ സാദിഖ് അസ്കർ, ബി.ഒ.സി സെക്രട്ടറി ജനറൽ മഹേമ്മദ് ഹസൻ അഇ നുസഫ്, ബഹ്‌റൈൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻറ് ൈശഖ് അലി ബിൻ ഖലീഫ ആൽ ഖലീഫ എന്നിവർ സ്വീകരണത്തിൽ സംബന്ധിച്ചു. വിജയം നേടിയ കളിക്കാരെ ൈശഖ് നാസിർ ഹൃദയംഗമായി അഭിനന്ദിച്ചു. കിരീടം നേടാനായി കളിക്കളത്തിൽ ഇറങ്ങിയ ടീം അംഗങ്ങളുടെ പ്രകടനം അവിസ്മരണീയവും മികച്ചതുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയത്തിന് ആധാരമായ പ്രോത്സാഹനവും പിന്തുണയും നൽകിയ ശൈഖ് നാസിറിന് കായിക മന്ത്രി അയ്മൻ ബിൻ തൗഫീഖ് അൽ മൊയ്യദ് നന്ദി അറിയിച്ചു. പിന്തുണക്കും അഭിനന്ദനങ്ങൾക്കും ടീം കാപ്ടൻ സയിദ് മൊഹമ്മദ് ജാഫർ നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.