ബഹ്റൈൻ കുടുംബ സൗഹൃദ വേദി അനുശോചന പരിപാടിയിൽനിന്ന്
മനാമ: ലോക കത്തോലിക്ക സഭയുടെ മഹാ ഇടയൻ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ബഹ്റൈൻ കുടുംബ സൗഹൃദവേദി അനുശോചനം രേഖപ്പെടുത്തി. സഭക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്ന ഫ്രാൻസിസ് മാർപാപ്പ മനുഷ്യത്വത്തിന്റെയും മാനവികതയുടെയും മുഖമായിരുന്നു. സ്നേഹത്തിന്റെയും നന്മയുടെയും ഭാഷയിൽ സംവദിച്ച, യുദ്ധങ്ങളോട് എതിർപ്പ് കാണിച്ച, നിരാലംബരോട് അനുകമ്പ കാണിച്ച, വിശ്വ സാഹോദര്യത്തിന്റെ സ്നേഹദൂതൻ ആയിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു. കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ദാരുണമായ ഭീകരാക്രമണത്തിൽ കൊല ചെയ്യപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും എല്ലാത്തരം ഭീകരവാദത്തെയും അപലപിക്കുന്നതായും യോഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.