ഐ.​സി.​എ​ഫ് ഉ​മ്മു​ൽ ഹ​സം റീ​ജ്യ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​തി​ദി​ന ഇ​ഫ്താ​ർ സം​ഗ​മം

ഐ.​സി.​എ​ഫ് ഉ​മ്മു​ൽ ഹ​സം ഇ​ഫ്താ​ർ സം​ഗ​മം

മ​നാ​മ: റ​മ​ദാ​ൻ വി​ശു​ദ്ധി​യു​ടെ മാ​സം എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ന​ട​ക്കു​ന്ന റ​മ​ദാ​ൻ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ഐ.​സി.​എ​ഫ് ഉ​മ്മു​ൽ ഹ​സം റീ​ജ്യ​ൻ റ​മ​ദാ​ൻ ഒ​ന്നു മു​ത​ൽ ഉ​മ്മു​ൽ ഹ​സം സു​ന്നി സെ​ന്റ​റി​ൽ ഒ​രു​ക്കു​ന്ന ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ന് തു​ട​ക്ക​മാ​യി. പു​ണ്യ​മാ​സ​മാ​യ റ​മ​ദാ​നി​ൽ വ​ർ​ഷ​ങ്ങ​ളാ​യി എ​ല്ലാ ദി​വ​സ​വും ഒ​രു​ക്കു​ന്ന വി​ഭ​വ​സ​മൃ​ദ്ധ​മാ​യ നോ​മ്പു​തു​റ​യി​ലും ആ​ത്മീ​യ മ​ജ്‌​ലി​സു​ക​ളി​ലും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

ദി​വ​സ​വും നോ​മ്പു തു​റ​യോ​ട​നു​ബ​ന്ധി​ച്ച് ന​സ്വീ​ഫ് അ​ൽ ഹ​സ​നി കു​മ​രം​പു​ത്തൂ​രി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ദു​ആ മ​ജ്‌​ലി​സി​നും മ​റ്റു​മാ​യി വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഉ​മ്മു​ൽ ഹ​സം സു​ന്നി സെ​ന്റ​റി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. റീ​ജ്യ​ൻ നേ​താ​ക്ക​ളും റ​മ​ദാ​ൻ കാ​മ്പ​യി​ൻ സ്വാ​ഗ​ത​സം​ഘ ഭാ​ര​വാ​ഹി​ക​ളും വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​വ​രു​ന്നു .

Tags:    
News Summary - ICF Umm al-Hasam Iftar Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.