പി​ടി​യി​ലാ​യ പ്ര​തി​ക​ളി​ലൊ​രാ​ൾ

മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട് ഏ​ഷ്യ​ൻ സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ

മ​നാ​മ: രാ​ജ്യ​ത്ത് മ​യ​ക്കു​മ​രു​ന്നി​ന്റെ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ട​ത്തു​ന്ന ക​ർ​ശ​ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ര​ണ്ട് ഏ​ഷ്യ​ൻ സ്വ​ദേ​ശി​ക​ളെ പി​ടി​കൂ​ടി.

ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് ഫോ​റ​ൻ​സി​ക് എ​വി​ഡ​ൻ​സി​ന് കീ​ഴി​ലെ ആ​ന്റി ന​ർ​കോ​ട്ടി​ക് ഡ​യ​റ​ക്ട​റേ​റ്റാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. 21ഉം 36​ഉം വ​യ​സ്സു​ള്ള ര​ണ്ട് യു​വാ​ക്ക​ളാ​ണ് ര​ണ്ട് വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി പി​ടി​യി​ലാ​യ​ത്.

അ​ഞ്ചു​കി​ലോ​ഗ്രാ​മി​ല​ധി​കം മ​യ​ക്കു​മ​രു​ന്നും സൈ​ക്കോ ട്രോ​പി​ക് വ​സ്തു​ക്ക​ളു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്നി​ന് ഏ​ക​ദേ​ശം 61,000 ദീ​നാ​റി​ല​ധി​കം വി​പ​ണി വി​ല​വ​രും. പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ശേ​ഷം ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും കേ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​യ​ക്കു​മ​രു​ന്ന് വി​പ​ത്തു​ക​ളി​ൽ​നി​ന്ന് സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നും പൊ​തു​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള ബ​ഹ്‌​റൈ​ൻ സു​ര​ക്ഷാ സേ​ന​യു​ടെ നി​ര​ന്ത​ര​മാ​യ ശ്ര​മ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തോ വി​ൽ​പ​ന​യോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ 996 എ​ന്ന ഹോ​ട്‌​ലൈ​ൻ ന​മ്പ​റി​ൽ വി​ളി​ച്ച് വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - Two Asian nationals arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.